കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വെടിയുതിര്‍ത്ത അക്രമിക്ക് ആരാണ് പണം നല്‍കിയത്?', രൂക്ഷമായി പ്രതികരിച്ച് രാഹുലും പ്രിയങ്കയും

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെടിയുതിര്‍ത്ത അക്രമിക്ക് ആരാണ് പണം നല്‍കിയതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ ഫലമാണ് വെടിവെയ്പ്പ് എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബിജെപി നേതാക്കളും മന്ത്രിമാരും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകും. രാജ്യതലസ്ഥാനമായ ദില്ലി ഏത് രീതിയിലാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഉത്തരം നല്‍കണം. അദ്ദേഹം അക്രമത്തിനൊപ്പമാണോ അതോ അഹിംസയ്ക്കൊപ്പമോ. വികസനത്തിനൊപ്പമാണോ അതോ അരാജകത്വത്തിനൊപ്പമോ, പ്രിയങ്ക ട്വീറ്റ് ചെയ്തു.

 rahuljamia-

എന്തുകൊണ്ടാണ് ഒരു പോലീസ് ഉദ്യോഗസ്ഥനെ പോലും സസ്പെന്‍റ് ചെയ്യാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ധനമന്ത്രി ചോദിച്ചു. അതേസമയം അക്രമിക്കെതിരെ കലപാതക ശ്രമത്തിന് കേസെടുത്തു. ഇയാള്‍ക്കെതിരെ ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇയാള്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

പ്രതിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
2018 ലെ കസ്ഗഞ്ച് അക്രമത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ മരണത്തോട് പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയിലേക്ക് പോയതെന്നും പ്രവര്‍ത്തിയില്‍ യാതൊരു ഖേദവുമില്ലെന്നും പ്രതി പറഞ്ഞതായും പോലീസ് പറഞ്ഞു.

Recommended Video

cmsvideo
ജയ് ശ്രീറാം വിളിച്ച് ജാമിയ വിദ്യാര്തഥികൾക്ക് നേരെ വെടിവെച്ച് സംഘപുത്രൻ | Oneindia Malayalam

ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ സിഎഎ വിരുദ്ധ മാര്‍ച്ചിന് നേരെ വെടിവെയ്പ്പ് നടന്നത്. ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത് താന്‍ തരാം എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമി വെടിയുതിര്‍ത്തത്. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു സംഭവം. പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ആക്ഷേപം ശക്തമായിരുന്നു.

English summary
Jamia firing; who paid him asks Rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X