കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസിടിവി തകര്‍ത്ത് വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്ന ദില്ലി പോലീസ്; അക്രമകാരികളെന്ന് ന്യായീകരണം

Google Oneindia Malayalam News

ദില്ലി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ദില്ലി പോലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2019 ഡിസംബര്‍ 15 നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് പുറത്തു വിട്ടത്.

ഇതോടെ ദില്ലി പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും ഡല്‍ഹി പൊലീസിന്റെയും കള്ളത്തരങ്ങള്‍ പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

അക്രമകാരികള്‍

അക്രമകാരികള്‍

പൊലീസ് അതിക്രമത്തില്‍ നടപടി വേണമെന്നും കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സർക്കാരിന്റെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടപ്പെടുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പൊലീസിന്റെ വേഷത്തില്‍ വന്ന അക്രമകാരികളാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ അവകാശവാദം.

മുഖം മറച്ച്

മുഖം മറച്ച്

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെയായിരുന്നു പൊലീസിന്റെ ആക്രമണം. പോലീസിനോടൊപ്പം പാരാമിലിട്ടറി അംഗങ്ങളും വായനാ മുറിക്ക് അകത്ത് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. മുഖം മറച്ചു കൊണ്ടായിരുന്നു ആക്രമണം.

വീഡിയോ

ജെസിസി പുറത്തുവിട്ട ദൃശ്യങ്ങള്‍

പോലീസിന്‍റെ വാദം

പോലീസിന്‍റെ വാദം

ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ദില്ലി പോലീസ് വലിയ പ്രതിരോധത്തിലാവുകയും ചെയ്തു. ഇതോടെയാണ് മറ്റൊരു സിസിടി ദൃശ്യവുമായി ദില്ലി പോലീസും രംഗത്ത് എത്തിയത്. അക്രമകാരികളില്‍ ചിലരും ലൈബ്രററിക്ക് അകത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് പുറത്തു വന്ന ദൃശ്യങ്ങളിലൂടെ ദില്ലി പോലീസ് അധികൃതര്‍.

കല്ലുകളേന്തി

കല്ലുകളേന്തി

പ്രതിഷേധം അക്രമസാക്തമാവുകയും ക്യാമ്പസിന് പുറത്ത് നിന്നെത്തിയവരില്‍ ചിലര്‍ ലൈബ്രറിയിലേക്ക് ഓടിക്കയറിയെന്നുമാണ് പോലീസ് അവകാശപ്പെടുന്നത്. കയ്യില്‍ കല്ലുകളേന്തിയ ആക്രമണകാരികളാണ് പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈബ്രറിയിലേക്ക് ഓടിക്കയറിയതെന്നും പോലീസ് അവകാസപ്പെടുന്നു.

മേശകളും കസേരകളും

മേശകളും കസേരകളും

ജാമിഅയിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ലൈബ്രറിക്ക് അകത്ത് വായിച്ചുകൊണ്ടിരിക്കെ കയ്യില്‍ കല്ലുകളേന്തിയ ചില പ്രതിഷേധക്കാര്‍ അങ്ങോട്ട് പ്രവേശിക്കുകയായിരുന്നു. 15 മുതല്‍ 20 വരെ ആളുകളാണ് ലൈബ്രറിക്ക് അകത്തേക്ക് പ്രവേശിച്ചത്. ഇതില്‍ ചിലര്‍ മേശകളും കസേരകളും ഉപയോഗിച്ച് വാതില്‍ തുറക്കുന്നതിനെ പ്രതിരോധിച്ച് നിര്‍ത്തിയെന്നും പോലീസ് പറയുന്നു.

അന്വേഷണം നടത്തും

അന്വേഷണം നടത്തും

കലാപത്തിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ ലൈബ്രററിയില്‍ അഭയംതേടിയതോടെ അവരെ പിടികൂടാനായി പോലീസ് പിന്‍ഗേറ്റിലുടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നെന്നാണ് പോവീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് ദില്ലി പോലീസ് കമ്മീഷ്ണര്‍ പര്‍വീര്‍ രഞ്ജന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊരു വീഡിയോയും

മറ്റൊരു വീഡിയോയും

അതിനിടെ, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പടേയുള്ള സംഘത്തിനെതിരെ പോലീസ് അതിക്രമം നടത്തുന്നതാണ് ഈ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ലൈബ്രററിയില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു പോലീസിന്‍റെ ആക്രമം.

വീഡിയോ

പോലീസ് പുറത്തു വിട്ട ദൃശ്യങ്ങള്‍ (വലത്)

വളഞ്ഞിട്ട്

വളഞ്ഞിട്ട്

ആക്രമിക്കരുതെന്നും പുറത്തേക്ക് വിടണമെന്നും വിദ്യാര്‍ത്ഥികള്‍ പോലീസുകാരോട് കൈകൂപ്പ് അപേക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് പോലീസ് ആക്രമിക്കുകയായിരുന്നു.

സിസിടിവി തകര്‍ത്തു

സിസിടിവി തകര്‍ത്തു

കുറച്ച് വിദ്യാര്‍ത്ഥികളെ പുറത്തേക്ക് വിട്ട ശേഷം ശേഷിക്കുന്നവര്‍ക്ക് നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിനിടെ സിസിടിവി കേടുവരുത്താനും പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ലാത്തി ഉപയോഗിച്ച് ഒരു പോലീസുകാരന്‍ സിസിടിവി അടിച്ചു തകര്‍ക്കുകയായിരുന്നു.

വീഡിയോ

പുറത്തു വന്ന പുതിയ വീഡിയോ

 ആംആദ്മി വരുന്നു.. 1 മാസത്തിനുള്ളില്‍ 1 കോടി ജനങ്ങളിലേക്ക്; 3 ഇന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു ആംആദ്മി വരുന്നു.. 1 മാസത്തിനുള്ളില്‍ 1 കോടി ജനങ്ങളിലേക്ക്; 3 ഇന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു

ആഷിഖ് അബുവിനും സംഘത്തിനുമെതിരെ ബല്‍റാം; സിപിഎം താല്‍പര്യം കുറ്റക്കാര്‍ക്ക് സംരക്ഷണമായി മാറിക്കൂടആഷിഖ് അബുവിനും സംഘത്തിനുമെതിരെ ബല്‍റാം; സിപിഎം താല്‍പര്യം കുറ്റക്കാര്‍ക്ക് സംരക്ഷണമായി മാറിക്കൂട

English summary
Jamia incident; delhi police releases new video for defending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X