കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ മിലിയ യൂണിവേഴ്‌സിറ്റി ന്യൂനപക്ഷ സ്ഥാപനമല്ല?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ, അലിഡഗ് തുടങ്ങിയ സര്‍വകലാശാലകള്‍ക്ക് ന്യൂനപക്ഷ സ്ഥാപനമെന്ന പദവി നഷ്ടപ്പെട്ടേക്കുമെന്ന് സൂചന. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ല എന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാരിന് നിയമോപദേശം നല്‍കിയ സാഹചര്യത്തിലാണ് ഇത്. പാര്‍ലമെന്റിലെ നിയമനിര്‍മാണം വഴി സ്ഥാപിതമായ സര്‍വ്വകലാശാലയാണ് ജാമിയ മിലിയ.

എ ജിയുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെ, അലിഗഡ് ജാമിയ മിലിയ സര്‍വകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. ജാമിയ മിലിയ, അലിഡഗ് തുടങ്ങിയ സര്‍വകലാശാലകള്‍ സ്ഥാപിച്ചത് ഏതെങ്കിലും ഒരു സമുദായത്തിന് വേണ്ടി മാത്രമല്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

jamiamiliaislamia

ഈ നിലപാട് വ്യക്തമാക്കി കോടതിയില്‍ സത്യവാങ്മൂലം നല്‍കാമെന്ന് നിയമമന്ത്രാലയം സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. 2011 ഫെബ്രുവരി 22ന് പ്രസ്തുത സര്‍വ്വകലാശാലകള്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ വിജ്ഞാപനത്തിന് പിന്നാലെ എസ് സി, എസ് ടി, ഒ ബി സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സംവരണം എടുത്തുകളഞ്ഞിരുന്നു.

ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജാമിയ മിലിയയിലെ കോഴ്‌സുകളില്‍ പകുതിയോളം സീറ്റുകള്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാല്‍ അലിഗഡ് മുസ്ലിം സര്‍വകലാശാല സാങ്കേതികമായി ന്യൂനപക്ഷ സ്ഥാപനമല്ലെന്ന സുപ്രീം കോടതി വിധി ജാമിയ മിലിയയ്ക്കും ബാധകമാണ് എന്നാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ഉപദേശം.

English summary
Jamia Milia Islamia not a minority institution, says AG Mukul Rohatgi to government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X