ജാമിയ മിലിയ സംഘർഷം;ക്ലാസുകൾ പൂർണമായും ഓണ്‍ലൈനിലേക്ക് മാറ്റി

വിദ്യാർത്ഥികളും ക്യാമ്പസിലെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ക്ലാസുകൾ പൂർണമായും ഓണ്‍ലൈനിലേക്ക് മാറ്റി. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.ക്യാമ്പസിനുള്ളിൽവെച്ച് തന്നെ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തുമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പന്തലുകൾ സുരക്ഷ ഉദ്യോഗസ്ഥർ പൊളിച്ച് നീക്കിയതാണ് ഏറ്റുമുട്ടലിന് വഴിവെച്ചത്.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ക്ലാസുകൾ ഓണ്‍ലൈനിലേക്ക് മാറ്റിയതെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കാമ്പസ് സന്ദർശിച്ച രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചതെന്ന് യൂനിവേഴ്സിറ്റി രജിസ്റ്റാർ ആരോപിച്ചു. അവരുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി വിദ്യാർത്ഥികളെ ആയുധമാക്കുകയാണെന്നും രജിസ്ട്രാർ കുറ്റപ്പെടുത്തി.

jamiamillia

ഒക്ടോബർ 12 മുതലാണ് വിദ്യാർത്ഥികൾ കാമ്പസിൽ നിരാഹാര സമരം ആരംഭിച്ചത്. 2006 ൽ നിർത്തിവെച്ച വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.

സുരക്ഷ ഉദ്യോഗസ്ഥർ അതിക്രൂരമായാണ് പെരുമാറിയതെന്ന് നിരാഹാരമിരുന്ന വിദ്യാർത്ഥികളും പ്രതികരിച്ചു. 'രാവിലെ ഡസൻ കണക്കിന് വിദ്യാർത്ഥികളും രജിസ്ട്രാറുമെല്ലാം ഞങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തൃപ്തികരമായ പ്രതികരണങ്ങളൊന്നും ലഭിക്കാതെ ആ ചർച്ച അവസാനിച്ചു. ഞങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നാണ് അധികൃതരെ അറിയിച്ചത്', നിരാഹാരമിരുന്ന വിദ്യാർത്ഥികളിലൊരാളായ എബിൻ ബേസിൽ പറഞ്ഞു.

സർവ്വകലാശാല അധികൃതരുടെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ ഞങ്ങളുടെ സമരപന്തൽ പൊളിച്ചുനീക്കുകയായിരുന്നു. നിരാഹാര സമരം കിടന്നിരുന്ന വിദ്യാർത്ഥികളെ ഇക്കണോമിക്‌സ് ഫാക്കൽറ്റി കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. സമരം പൊളിക്കുകയെന്ന ഉദ്ദേശത്തോടെ ആംബുലൻസും അവൾ വിളിച്ചുവരുത്തി. എന്നാൽ ഞങ്ങളെ കസ്റ്റഡയിലെടുക്കാൻ മറ്റ് വിദ്യാർത്ഥികൾ അവരെ അനുവദിച്ചില്ല', എബിൻ പറഞ്ഞു.

അതേസമയം വിദ്യാർത്ഥികൾക്കെതിരായ സർവ്വകലാശാല അധികൃതരുടെ നടപടിക്കെതിരെ ഓൾ ഇന്ത്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (എഐഎസ്എ)രംഗത്തെത്തി. വിദ്യാർത്ഥികളെ സർവ്വകലാശാല അധികൃതർ അപമാനിക്കുകയാണെന്ന് ഐസ ആരോപിച്ചു. നിരാഹാരമിരുന്ന വിദ്യാർത്ഥികളേയും സമരപന്തലും സുരക്ഷാ ജീവനക്കാർ ആക്രമിച്ചു. ജാമിയ അധികൃതരുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടതെന്ന് ഐസ പത്രക്കുറിപ്പിൽ പറഞ്ഞു. കൂടുതൽ വിദ്യാർത്ഥികൾ സമരത്തിൻ്റെ ഭാഗമാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ നീക്കം. ക്ലാസുകൾ ഓണ്‍ലൈനിലേക്ക് മാറ്റിയത് തന്നെ വിദ്യാർത്ഥികൾ സമരം ഇരിക്കരുതെന്ന ഉദ്ദേശത്തോടെയാണെന്നും ഐസ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+