വിദ്യാർത്ഥികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ജാമിയ മിലിയയിലെ സമരം അവസാനിച്ചു

വിദ്യാർത്ഥികളുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി ജാമിയ മിലിയ സർവ്വകലാശാല അധികൃതർ. സർവ്വകലാശാലയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നതുൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു. മാനേജ്മെൻ്റും വിദ്യാർത്ഥികളും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം.

ഒക്ടോബർ 12 മുതലാണ് വിദ്യാർത്ഥികൾ കാമ്പസിൽ നിരാഹാര സമരം ആരംഭിച്ചത്. 2006 ൽ നിർത്തിവെച്ച വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. നിരവധി തവണ വിദ്യാർത്ഥികളും മാനേജ്മെൻ്റും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് വൈകീട്ട് ഹരീസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ചച്ചയ്ക്കൊടുവിലാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറായത്.

js2-62

ചർച്ചയിൽ 2027 മെയ് 15 ഓടെ സർവ്വകലാശാല യൂണിയൻ ഭരണഘടന അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത അധ്യയന വർഷം ആരംഭിച്ച് ആറ് ആഴ്ചകൾക്കുള്ളിൽ തന്നെ തിരഞ്ഞെടുപ്പ് നടത്താമെന്നും അധികൃതർ ഉറപ്പ് നൽകി. അതായത് 2027 ജുലൈ 16 ഓടെ. എന്നാൽ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ തിരഞ്ഞെടുപപ് തീയതി സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.

സമരത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത അച്ചടക്ക നടപടികൾ പിൻവലിക്കാനും ചർച്ചയിൽ തീരുമാനമായി. വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിയും സസ്പെൻഷൻ ഉത്തരവുകളും പിൻവലിക്കും. യൂണിയൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചാലുടൻ ലിംഗ്ദോ കമ്മിറ്റി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സർവ്വകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അധികൃതർ വ്യക്തമാക്കി.അതേസമയം ഈവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെ നിരാഹാര സമരം അടക്കമുള്ള എല്ലാ സമരപരിപാടികളും അവസാനിപ്പിക്കുകയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

2006 ലാണ് സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ നിരോധിച്ചത്. തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. വൈസ് ചാൻസിലർക്ക് നേരെയടക്കം ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. അതേസമയം യുപിയിലെ അലിഗഡ് സർവ്വകലാശാലയിലും സമാന ആവശ്യം ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നിരുന്നു. 19 ദിവസത്തെ സമരത്തിനൊടുവിൽ അധികൃതർ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.

ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കും

കഴിഞ്ഞയാഴ്ച സമരം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ സർവ്വകലാശാല ക്ലാസുകൾ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. അതേസമയം സമരം അവസാനിച്ചതോടെ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ഓഫ് ലൈനായി നടക്കുമെന്ന് അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+