പോലീസിന് നേരെ കല്ലെറിയുന്ന പ്രതിഷേധക്കാര്‍... ജാമിയയിലെ പുതിയ വീഡിയോ പുറത്ത്, വീണ്ടും ട്വിസ്റ്റ്
ദില്ലി: ജാമിയയിലെ സംഘര്‍ഷത്തില്‍ പോലീസ് അതിക്രമങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം പോലീസ് റീഡിംഗ് റൂമില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ പുറത്തുവന്ന പുതിയ വീഡിയോയില്‍ പ്രതിഷേധക്കാര്‍ പോലീസിനെതിരെ കല്ലെറിയുന്നതാണ് ഉള്ളത്. വീഡിയോയില്‍ ഉള്ളത് വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് സൂചനയുണ്ട്. ഇതോടെ ഇരുഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടായെന്ന് വ്യക്തമാകുകയാണ്.

അതേസമയം പ്രകോപനം ഉണ്ടാക്കിയത് വിദ്യാര്‍ത്ഥികളാണെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്. ഡിസംബര്‍ 15ന് വൈകീട്ട് 6.21ന് റെക്കോര്‍ഡ് ചെയ്ത സിസിടിവി ദൃശ്യത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നതാണ് വീഡിയോയില്‍ ഉള്ളത്. വൈകീട്ട് 5.03ന് റെക്കോര്‍ഡ് ചെയ്ത സിസിടിവി ദൃശ്യത്തില്‍ പോലീസിനെതിരെ അക്രമികള്‍ ടിയര്‍ ഗ്യാസ് ഉപയോഗിക്കുന്നതും കാണാം.
അക്രമികളില്‍ നിന്ന് വലിയ രീതിയിലുള്ള പ്രകോപനം പോലീസ് നേരിടേണ്ടി വന്നെന്നാണ് വ്യക്തമാകുന്നത്. 6.20ന് ഉള്ള ദൃശ്യത്തില്‍ ഗേറ്റ് നമ്പര്‍ ഏഴിന് പുറത്ത് വെച്ച് ഒരു കൂട്ടം അക്രമികള്‍ വലിയൊരു കല്ല് പൊട്ടിക്കുന്നതായി കാണാം. ഇത് പോലീസിന് നേരെ എറിയുന്നതിന് വേണ്ടി പൊട്ടിക്കുന്നതാണെന്ന് വ്യക്തമാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ജാമിയയിലെ 10 വിദ്യാര്ത്ഥികളഴെ ചോദ്യം ചെയ്തെന്ന് ദില്ലി പോലീസ് വ്യക്തമാക്കി.
ക്യാമ്പസിന് അകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ശ്രമം. അതേസമയം കല്ലെറിയുന്ന വീഡിയോയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ ഇതുവരെ കോടതിയോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പോലീസ് നടപടിയെ ഇരുവരും ചോദ്യം ചെയ്തിട്ടുമില്ല. എന്നാല്‍ പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ടെന്ന് ജെസിസി നേതാവ് പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications