കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ വെടിവെയ്പ്പ്; പ്രതി തോക്ക് വാങ്ങിയത് വസ്ത്രം വാങ്ങാന്‍ നല്‍കിയ 10,000 രൂപയ്ക്ക്

Google Oneindia Malayalam News

ദില്ലി: ജാമിയയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത പതിനേഴുകാരെ വെള്ളിയാഴ്ച ജുവൈനല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സോഷ്യല്‍ മീഡിയ വഴി സ്ഥിരമായി ഇയാള്‍ വിദ്വേഷ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടെന്നും കഴിഞ്ഞ എട്ട് മാസമായി തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

ബന്ധുവിന്‍റെ വിവാഹത്തിന് വസ്ത്രം വാങ്ങാന്‍ രക്ഷിതാക്കള്‍ നല്‍കിയ 10,000 രൂപ ഉപയോഗിച്ചാണ് വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഗ്രാമത്തില്‍ തന്നെയുള്ള 19 കാരനില്‍ നിന്നാണ് ഇയാള്‍ തോക്ക് വാങ്ങിയത്.രണ്ട് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി തീവ്രഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്നവരുമായി ബന്ധപ്പെട്ടതെന്ന് പോലീസ് പറയുന്നു.

jamia

സി‌എ‌എ വിരുദ്ധ പ്രതിഷേധത്തെ വിമർശിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ, പ്രത്യേകിച്ച് ഷഹീൻ ബാഗിലും ജാമിയയിലും നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള ഗ്രൂപ്പുകളിലും പ്രതി സജീവമായിരുന്നു.
സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ചൊവ്വാഴ്ചയാണ് ഇയാള്‍ രണ്ടാം വട്ടം ദില്ലിയില്‍ എത്തുന്നത്.

Recommended Video

cmsvideo
Jamia alumni ask police to arrest Anurag Thakur, Parvesh Verma, Kapil Mishra | Oneindia Malayalam

2018 ൽ കസ്ഗഞ്ചിൽ അക്രമത്തിനിടെ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടേയും 2019 ൽ അഖിൽ ഭാരത് ഹിന്ദു മഹാസഭായുടെ സ്വയം പ്രഖ്യാപിത വര്‍ക്കിംഗ് പ്രസിഡന്‍റ് കമലേഷ് തിവാരിയുടേയും കൊലപാതകത്തില്‍ താൻ അസ്വസ്ഥനായിരുന്നുവെന്ന് പ്രതി പറഞ്ഞതായിപോലീസ് പറഞ്ഞു. താനാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയെന്നും തന്‍റെ മതത്തിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറാണെന്നും ചോദ്യം ചെയ്യലിനിടെ ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

English summary
Jamia shooter bought gun with Rs 10,000 received for clothes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X