കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിതെറ്റിപ്പോയ യുവാക്കളാണ് അവര്‍....ജാമിയയിലെ വെടിവെപ്പില്‍ ബിജെപി എംപി പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ജാമിയയിലെയും ഷഹീന്‍ബാഗിലെയും വെടിവെപ്പിനെ നിസാരവത്കരിച്ച് ബിജെപി എംപി അര്‍ജുന്‍ സിംഗ്. വെടിവെച്ച യുവാക്കള്‍ വഴിതെറ്റിപ്പോയവരാണ്. അവര്‍ക്ക് തെറ്റായ നിര്‍ദേശങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രമാണ് വെടിയുതിര്‍ത്തതെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു. അതേസമയം ഷഹീന്‍ബാഗിലടക്കം നടക്കുന്ന സമരങ്ങളെ ദേശദ്രോഹ പ്രക്ഷോഭമായിട്ടാണ് ബിജെപി അവതരിപ്പിക്കുന്നത്. അതിനിടയിലാണ് വെടിവെപ്പിനെ ബിജെപി നേതാവ് നിസാരവത്കരിച്ചിരിക്കുന്നത്.

1

പ്രതിപക്ഷമാണ് ഷഹീന്‍ബാഗിലെ സമരത്തിന് പിന്നിലെന്ന് അര്‍ജുന്‍ സിംഗ് പറഞ്ഞു. ബംഗാളില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. ഷഹീന്‍ബാഗിലെ മുസ്ലീങ്ങളെ പ്രതിപക്ഷം സംരക്ഷിക്കുകയാണ്. അവര്‍ക്ക് അവിടെ പ്രക്ഷോഭം നടത്താന്‍ പ്രേരണ നല്‍കുന്നത് പ്രതിപക്ഷമാണ്. ജാമിയയിലെ വെടിവെപ്പ് പൗരത്വ നിയമവുമായി ബന്ധമുള്ളതല്ല. നമ്മുടെ ചില പ്രായപൂര്‍ത്തിയാവാത്ത യുവാക്കള്‍ വഴിതെറ്റിപ്പോയത് കൊണ്ടാണ് വെടിവെച്ചതെന്നും അര്‍ജുന്‍ സിംഗ് പറഞ്ഞു.

അതേസമയം നേരത്തെ പ്രക്ഷോഭകര്‍ക്ക് നേരെ ഗോലി മാരോ മുദ്രാവാക്യം ബിജെപി മന്ത്രി അനുരാഗ് താക്കൂറിന്റെ റാലിയില്‍ ഉയര്‍ന്നിരുന്നു. ഇന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇതേ പ്രയോഗം പ്രയോഗിക്കുകയും ചെയ്തു. ഗോലി മാര്‍നാ ബന്ദ് കരോ(വെടിയുതിര്‍ക്കുന്നത് അവസാനിപ്പിക്കൂ) എന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച മുദ്രാവാക്യം. 30 പാര്‍ലമെന്റംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഷെയിം ഷെയിം എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

നേരത്തെ അനുരാഗ് താക്കൂറിന്റെ റാലിയില്‍ ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തേക്ക് താക്കൂറിനെ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു. ഒപ്പം സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ശേച്ചിരുന്നു. കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥും സമാന പ്രസ്താവന നടത്തിയിരുന്നു. ദേശദ്രോഹികള്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടയാണ് നല്‍കേണ്ടതെന്നും യോഗി പറഞ്ഞിരുന്നു.

എന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെഎന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെ

English summary
jamia shooters misguided youths says bjp mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X