കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയയിലെ പോലീസ് അതിക്രമം, വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി, നിയമപടിക്കൊരുങ്ങുന്നു

Google Oneindia Malayalam News

ദില്ലി: ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ പരുക്കേറ്റ വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടമായെന്ന് പരാതി. ബീഹാർ സ്വദേശിയായ മിൻഹാജുദ്ദീനാണ് കാഴ്ച നഷ്ടമായത്. ജാമിയ മിലിയയിലെ അവസാന വർഷ എൽഎൽഎം വിദ്യാർത്ഥിയാണ് 26കാരനായ മിൻഹാജുദ്ദീൻ.

സംഘർഷ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ബെംഗളൂരുവിൽ 3 ദിവസത്തേയ്ക്ക് നിരോധനാജ്ഞസംഘർഷ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ബെംഗളൂരുവിൽ 3 ദിവസത്തേയ്ക്ക് നിരോധനാജ്ഞ

പ്രതിഷേധം നടക്കുമ്പോൾ ലൈബ്രറിയിൽ പഠിക്കുകയായിരുന്നു താനെന്ന് മിൻഹാജുദ്ദീൻ പറയുന്നു. ഈ സമയം 25ഓളം പോലീസുകാർ ലൈബ്രറിയിലേക്ക് അതിക്രമിച്ച് കടക്കുകയും വിദ്യാർത്ഥികളെ ലാത്തികൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്ന് മിൻഹാജുദ്ദീൻ ആരോപിക്കുന്നു. മിൻഹാജുദ്ദീൻറെ ഇടത് കണ്ണിനാണ് പരുക്കേറ്റിരിക്കുന്നത്.

jamia

ദില്ലി എയിംസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മിൻഹാജുദ്ദീൻറെ ഇടതു കണ്ണിന്‌റെ കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പോലീസ് എത്തിയതോയെ വിദ്യാർത്ഥികൾ ചിതറിയോടുകയായിരുന്നുവെന്നും മർദ്ദനമേറ്റ ശേഷം താൻ വാഷ്റൂമിൽ മറഞ്ഞിരുന്നുവെന്നും മിൻഹാജുദ്ദീൻ പറഞ്ഞു. പിന്നീട് മറ്റൊരു വിദ്യാർത്ഥിയുടെ സഹായത്തോടെയാണ് ലൈബ്രറിക്ക് പുറകിലുള്ള ഹോസ്റ്റലിൽ എത്തിയത്.

Recommended Video

cmsvideo
പൊലീസിന് ഒപ്പമുള്ള ചുവന്ന വേഷധാരി ആര് ?| Oneindia Malayalam

സഹപാഠികൾ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി മിൻഹാജുദ്ദീനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ‌മാരുടെ നിർദ്ദേശത്തെ തുടർന്ന് എയിംസിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാഴ്ച നഷ്ടമായതിനെതിരെ നിയമനടപടികളുമായി നീങ്ങുമെന്ന് മിൻഹാജുദ്ദീൻ പറയുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലയ സർവകലാശാലയിൽ നടന്ന സമയം ദില്ലിയെ യുദ്ധക്കളമാക്കുകയായിരുന്നു. പോലീസ് നടപടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് വെടിവെച്ചുവെന്നും 3 പേർക്ക് വെടിയേറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ വെടിവെപ്പുണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

English summary
Jamia student lost eyesight in police action against protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X