കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിലേക്ക് ജാമിയ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്... തടഞ്ഞ് പോലീസ്, സംഘര്‍ഷാവസ്ഥ!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ പ്രക്ഷോഭത്തില്‍ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചെന്ന് പരാതിയുണ്ട്. പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് സംഘര്‍ഷഭരിതമായത്. മാര്‍ച്ച് നടക്കുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവരെ ഹോളി ഫാമിലി ആശുപത്രിക്ക് അടുത്ത് വെച്ചാണ് പോലീസ് തടഞ്ഞത്.

1

പോലീസ് തടഞ്ഞതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ റാലി ശക്തമാക്കുകയും ബാരിക്കേഡുകള്‍ ചാടി കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ശക്തമായി. നേരത്തെ ജാമിയയിലെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ നേരത്തെ സര്‍വകലാശാലയുടെ പുറത്തായിരുന്നു സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ പ്രതിഷേധിച്ചത്.

ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ ഇവരോട് മാര്‍ച്ച് ഉപേക്ഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച് നടത്താനുള്ള അനുമതിയും പോലീസ് നിഷേധിച്ചിരുന്നു. എന്നാല്‍ പിരിഞ്ഞുപോകാനാവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ അറിയിച്ചു. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് ഞങ്ങളുടെ അവകാശമാണെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

അതേസമയം വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണമെന്നും, പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറണമെന്നും ജാമിയ മിലിയ ചീഫ് പ്രോക്ടര്‍ വസീം അഹമ്മദ് പറഞ്ഞു. അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ജാമിയ സര്‍വകലാശാലയ്ക്ക് ചുറ്റും ടിയര്‍ ഗ്യാസും ജലപീരങ്കിയുമായി പോലീസ് സജ്ജമായിരിക്കുകയാണ്. നേരത്തെ ഇതുപോലെ നടത്തിയ മാര്‍ച്ചിനിടെയാണ് ഒരു അക്രമി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ദില്ലിയില്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് അതിശക്തം....പക്ഷേ ജയത്തില്‍ 50 50, എഎപി ജയിച്ചാല്‍ ട്വിസ്റ്റ്ദില്ലിയില്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് അതിശക്തം....പക്ഷേ ജയത്തില്‍ 50 50, എഎപി ജയിച്ചാല്‍ ട്വിസ്റ്റ്

English summary
jamia students delhi police face off over anti caa march to parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X