കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം, പോലീസ് വേട്ടയെന്ന് ഗുലാം നബി ആസാദ്!!

Google Oneindia Malayalam News

ദില്ലി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി പോലീസ് തല്ലിച്ചതച്ചതില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം. പോലീസ് ക്രൂരതയില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ജാമിയയിലെ അക്രമങ്ങള്‍ പോലീസിന്റെ സംഭാവനയാണെന്നും അദ്ദേഹം ആരോപിച്ചു. അനുവാദമില്ലാതെ സര്‍വകലാശാലയില്‍ കയറാന്‍ ദില്ലി പോലീസിനോട് ആരാണ് പറഞ്ഞതെന്നും ആസാദ് ചോദിച്ചു.

1

പ്രതിപക്ഷ നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ആസാദ് പോലീസിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞത്. വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചു. രാജ്യത്തെമ്പാടും പൗരത്വ ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. അതേസമയം വിവിധ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ചിത്രങ്ങളും ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. പോലീസ് നടപടിയും, ബലം പ്രയോഗിച്ചുള്ള കടന്നുകയറ്റത്തെയും പ്രതിപക്ഷം ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം ജാമിയയിലെ പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. തമിഴ്‌നാട്ടിലും ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. മദ്രാസ് ഐഐടി, ലയോള കോളേജ് എന്നിവിടങ്ങളില്‍ പോലീസിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനിടെ ബംഗാള്‍ മുഖ്യമന്ത്രി വീണ്ടും പൗരത്വ നിയമത്തിനെതിരെ രംഗത്ത് വന്നു. എന്‍ആര്‍സിയും പൗരത്വ നിയമവും ഒരിക്കലും ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമത പറഞ്ഞു.

Recommended Video

cmsvideo
Family's message to students who lead cab protest | Oneindia Malayalan

പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നിരാശാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വളരെ ആശങ്കപ്പെടുത്തുന്നവയാണ് ഇത്. ചര്‍ച്ചകളും എതിര്‍പ്പുകളും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും, പൊതുജീവിതത്തിന് തടസ്സങ്ങളുണ്ടാക്കുന്നതും തീര്‍ത്തും തെറ്റാണ്. പൗരത്വ നിയമം ഈ രാജ്യത്തെ ഒരു മതവിഭാഗത്തിനെയോ ബാധിക്കില്ല. ഒരു ഇന്ത്യക്കാരനും ഈ നിയമത്തില്‍ ഭയപ്പെടേണ്ടതില്ല. ഇത് മതത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിയമം മാത്രമാണെന്നും മോദി പറഞ്ഞു.

 ജാമിയ പ്രക്ഷോഭം; ബസുകള്‍ അഗ്നിക്കിരയാക്കിയത് പോലീസ് തന്നെ?ദൃശ്യങ്ങള്‍ പുറത്ത് ജാമിയ പ്രക്ഷോഭം; ബസുകള്‍ അഗ്നിക്കിരയാക്കിയത് പോലീസ് തന്നെ?ദൃശ്യങ്ങള്‍ പുറത്ത്

English summary
jamia violence opposition asks for judicial enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X