കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 'മോഡി ഭീതി' പരത്തുന്നുവെന്ന്

  • By Soorya Chandran
Google Oneindia Malayalam News

ജയ്പൂര്‍: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ നേടുന്നതിനായി കോണ്‍ഗ്രസ് കൃത്രിമമായി 'മോഡി ഭീതി' പരത്തുകയാണെന്ന് ജാമിയത് ഇ ഉലമ ഇ ഹിന്ദ് മേധാവി സയ്യിദ് മെഹ്മൂദ് മദനി ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മതേതരത്വത്തിന് നല്ല വേരുള്ള നാടാണ് ഇന്ത്യയുടേത്. ഇവിടെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഒരിക്കലും പൊതു സമൂഹത്തിന്റെ ഹൃദയം കീഴടക്കാനാവില്ല. മുസ്ലീം സമൂഹം ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.

Mehmud Madani

ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നടത്തിയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ രാജ്യ സഭ എംപി കൂടിയാണ് മമഹ്മൂദ് മദനി.

ആരുടേയെങ്കിലും പേര് പറഞ്ഞ് പേടിപ്പിച്ചുകൊണ്ടല്ല കോണ്‍ഗ്രസ് മുസ്ലീം വോട്ടുകള്‍ സ്വന്തമാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ആളുകളുടെ അഭിപ്രായം നേടേണ്ടത്. മുസ്ലീങ്ങളെ സംരക്ഷിക്കുന്നതില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

രാജസ്ഥാനില്‍ അശോക് ഗെഹ് ലോട്ടിന്റെ അഞ്ച് വര്‍ഷത്തെ ഭരണം മുസ്ലീം സൗഹൃദപരം ആയിരുന്നില്ലെന്നും മഹ്മൂദ് മദനി ആരോപിച്ചു. പലയിടത്തും മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അജ്മീര്‍ ദര്‍ഗ്ഗ സ്‌ഫോടന കേസിന്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.

English summary
Jamiat-e-Ulema-e-Hind chief Syed Mehmood Madani on Monday accused the Congress party of creating a Modi bogey to spook the Muslim voters into backing the party in the 2014 election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X