കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ്ങ് യന്ത്രത്തില്‍ തിരുമറി നടന്നേക്കും; സ്ട്രോങ്ങ് റൂമില്‍ ജാമര്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സ്ട്രോങ്ങ് റൂമുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എല്ലാ മണ്ഡലങ്ങളിലും ജാമര്‍ സ്ഥാപിക്കണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

evm3

സ്ട്രോങ്ങ് റൂമിന് പുറത്ത് വെച്ച് നിശ്ചിത ദൂരങ്ങളില്‍ ഉള്ളവര്‍ക്ക് മൊബൈല്‍ വൈഫൈ ഉപയോഗിച്ച് വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ മൊബൈല്‍ ജാമറുകള്‍ ഘടിപ്പിക്കണമെന്നുമാണ് ആവശ്യം. വോട്ടെണ്ണല്‍ സമയങ്ങളിലും ഈ ജാമറുകള്‍ നിര്‍ബന്ധമായും ഘടിപ്പിക്കണമെന്നും തോറത്ത് ആവശ്യപ്പെട്ടു.

അതേസമയം കോണ്‍ഗ്രസിന്‍റെ ആവശ്യത്തിനെതിരെ ബിജെപി രംഗത്തെത്തി. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ സംസ്ഥാനം ബിജെപി തൂത്തുവാരുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് പറഞ്ഞു.

വോട്ടിങ് തിരമറിക്ക് സാധ്യത ഉണ്ടെന്ന് മറ്റ് ചില നേതാക്കളും പരാതി ഉയര്‍ത്തുന്നുണ്ട്. ബിജെപി വിട്ട ഥൂലേ എംഎല്‍എ​ അനില്‍ ഗോതെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് പുറത്ത് ഗോതെ തന്നെയാണ് കാവല്‍ നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ തനിക്ക് വിശ്വാസമില്ലെന്ന് ഗോതെ പറഞ്ഞു.

എനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വസമില്ല. മുനിസിപ്പൽ വോട്ടെടുപ്പിൽ തന്‍റെ വാർഡിൽ 8 പേർ തനിക്ക് വോട്ട് ചെയ്തുവെങ്കിലും അതില്‍ 3 വോട്ടുകൾ മാത്രമാണ് കാണിച്ചത്. ഇന്നലെ രാത്രി മുഴുവൻ ഞാന്‍ സ്ട്രോങ്ങ് റൂമിന് കാവല്‍ നില്‍ക്കുകയായിരുന്നു, വോട്ടെണ്ണല്‍ തീരും വരെ കാവല്‍ നില്‍ക്കുമെന്നും ഗോതെ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗോതെ മത്സരിച്ചത്.

കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'

'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്

'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!

English summary
jammers should be installed in strong rooms says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X