കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവിൽ നിർമാണത്തിനിടയിൽ തകർന്നു വീണ തുരങ്കത്തിൽ നിന്ന് നാല് മൃതദേഹങ്ങൾ പുറത്തെടുത്തു

Google Oneindia Malayalam News

ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളിൽ നാല് പേരുടെ മൃതദേ​ഹം പുറത്തെടുത്തു.

ആറ് തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്.

JAMMU

തുരങ്കത്തിന്റെ 30-40 മീറ്റർ ഉള്ളിലായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികൾ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ശനിയാഴ്ച പുലർച്ചെ പുനരാരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മണ്ണിടിച്ചിലിനെത്തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസിറിക്കാന്‍ പോലീസ് | Vijay Babu Case | OneIndia Malayalam

English summary
Jammu: 4 bodies recovered from tunnel that collapsed during construction search continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X