Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ ഫിഫ്റ്റി അടിച്ച് എന്‍സി-കോണ്‍ഗ്രസ് സഖ്യം: സ്വതന്ത്ര എംഎല്‍എ എന്‍സിയിലേക്ക്

ശ്രീനഗർ: ജമ്മു കശ്മീരില്‍ അധികാരം പിടിച്ച നാഷണല്‍ കോണ്‍ഫറന്‍സിന് ഊർജ്ജമായി സ്വതന്ത്രനായി മത്സരിച്ച വിജയിച്ച വിമത എം എല്‍ എ പാർട്ടിയിലേക്ക് വരുന്നു. ഇൻഡെർവാൾ നിയമസഭ സീറ്റിൽ നിന്നും വിജയിച്ച പയാരെ ലാൽ ശർമ്മ വീണ്ടും നാഷണല്‍ കോണ്‍ഫറന്‍സുമായി അടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്.

സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതിനാല്‍ പയാരെ ലാൽ ശർമ്മയ്ക്ക് തല്‍ക്കാലം പാർട്ടി അംഗത്വം എടുക്കാന്‍ സാധിക്കില്ലെങ്കിലും നിയമസഭയില്‍ നാഷണല്‍ കോണ്‍ഫന്‍സ് നിയമസഭ കക്ഷിയുടെ ഭാഗമായി അദ്ദേഹത്തിന് പ്രവർത്തിക്കാന്‍ സാധിക്കും. സഖ്യധാരണയുടെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു പയാരെ ലാല്‍ ശർമ്മ നാഷണല്‍ കോണ്‍ഫറന്‍ വിട്ട് സ്വതന്ത്രനായി മത്സരിച്ചത്.

nc-

പയാരെ ലാല്‍ ശർമ്മ 643 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മറ്റൊരു സ്വതന്ത്ര സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് വിമതനുമായ ഗുലാം മുഹമ്മദ് സരൂരി രണ്ടാമത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സഫറുള്ള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ മൂന്ന് തവണയായി ഗുലാം മുഹമ്മദ് സരൂരിയിലൂടെ കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലമാണ് ഇൻഡെർവാൾ. ഇത്തവണ പുതിയ സ്ഥാനാർത്ഥിയെ നിർത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെ ഗുലാം മുഹമ്മദും സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഇതാണ് പയാരെ ലാല്‍ ശർമ്മയുടെ വിജയത്തിലേക്ക് നയിച്ചത്.

പയാരെ ലാല്‍ ശർമ്മ 14195 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതന് 13552 വോട്ടും ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് 12533 വോട്ടും ലഭിച്ചു. വിമത സ്ഥാനാർത്ഥി ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് വിജയിക്കാനുള്ള സാഹചര്യം മണ്ഡലത്തിലുണ്ടായിരുന്നു. ബി ജെ പിയും മണ്ഡലത്തില്‍ മത്സരത്തിനുണ്ടായിരുന്നെങ്കിലും അവർക്ക് നേടാന്‍ സാധിച്ചത് 955 വോട്ട് മാത്രമാണ്.

പയാരെ ലാല്‍ ശർമ്മയുടെ പിന്തുണ കൂടെ ലഭിക്കുന്നതോടെ നാഷണല്‍ കോണ്‍ഫന്‍സിന്റെ നിയമസഭയിലെ അംഗബലം 43 ആയും സഖ്യത്തിന്റേതും 50 ആയും ഉയരും. നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റിലായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് ആറ് സീറ്റിലും സി പി എം ഒരു സീറ്റിലും വിജയിച്ചു. മറുവശത്ത് ബി ജെ പി 29 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷി ആയപ്പോള്‍ പി ഡി പി മൂന്ന് സീറ്റില്‍ ഒതുങ്ങി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+