ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കണം; പ്രമേയം പാസാക്കി ജമ്മു കശ്മീര്‍ നിയമസഭ
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കശ്മീര്‍ നിയമസഭ പാസാക്കി. ബി ജെ പിയുടെ കടുത്ത എതിര്‍പ്പിനിടയില്‍ ആണ് പ്രമേയം പാസാക്കിയത്. ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചതിന് പിന്നാലെ ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി ബിജെപിക്കെതിരെ രംഗത്തെത്തി.
'2019 ല്‍ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്ത പ്രത്യേക പദവിയെ കുറിച്ച് മാത്രമാണ് ഞങ്ങള്‍ സംസാരിച്ചത്. നിങ്ങള്‍ ബിജെപിയുടെ നുണപരിശോധന നടത്തിയാല്‍ ഇതേ കാര്യം അവര്‍ ആവശ്യപ്പെട്ടത് കാണാനാകും,' അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നുള്ള ആളുകള്‍ ജമ്മു കശ്മീരില്‍ വസ്തു വാങ്ങുന്നത് കാരണം കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ട് നേരിടുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ജമ്മു കശ്മീരിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ മാത്രമാണ് ഞങ്ങള്‍ പ്രമേയം കൊണ്ടുവന്നത്. ജമ്മുവിലെ ജനങ്ങളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. കാരണം പുറത്തുനിന്നുള്ള ആളുകള്‍ അവിടെ ഭൂമി വാങ്ങി അവിടെ ജോലി നേടുന്നു. കേന്ദ്രത്തിലെ ബിജെപി ബീഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദവി വാഗ്ദാനം ചെയ്തു,' സുരീന്ദര്‍ കുമാര്‍ ചൗധരി പറഞ്ഞു.
ബിജെപി രാമന്റെ പേര് അസംബ്ലിയില്‍ പറയുന്നു. എല്ലാവര്ക്കും അവരവരുടെ അവകാശങ്ങള്‍ ഉണ്ടായിരിക്കണമെന്നും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ലഭിക്കണമെന്നും ആണ് ഞങ്ങള്‍ക്ക് അവരോട് പറയാനുള്ളത്. ചെനാബിലെ രജൗരിയില്‍ തീവ്രവാദം അവസാനിച്ചോ എന്നും അദ്ദേഹം ചോദിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ ഭരണകാലത്ത് താഴ്വര, കത്വ, സാംബ എന്നിവ എന്നിവിടങ്ങളില്‍ എന്തായിരുന്നു സ്ഥിതി എന്നും ചൗധരി ആരാഞ്ഞു.
ചര്‍ച്ച കൂടാതെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. ചൗധരിയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് ഏകപക്ഷീയമായ നീക്കമാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും സംസ്കാരവും അവകാശങ്ങളും സംരക്ഷിച്ച പ്രത്യേക പദവിയുടെയും ഭരണഘടനാ ഉറപ്പുകളുടെയും പ്രാധാന്യം ഈ നിയമസഭ വീണ്ടും ഉറപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇത് ഏകപക്ഷീയമായി നീക്കം ചെയ്ത നടപടി ആശങ്കപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ ഉള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കര്‍ അബ്ദുള്‍ റഹീം റാഥര്‍ ശബ്ദവോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications