കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളുടെ കുടുംബത്തെ ആക്രമിക്കരുതെന്ന് കശ്മീർ മുഖ്യമന്ത്രി;അവർ കീഴടങ്ങാനുള്ള പ്രവർത്തനം നടത്തണം

Google Oneindia Malayalam News

ശ്രീനഗർ: തദ്ദേശീയരായ തീവ്രവാദികള്‍ക്ക് സ്വയം കീഴടങ്ങുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പോലീസ് നടത്തേണ്ടതെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. തീവ്രവാദികളുടെ കുടുംബത്തെയും ബന്ധുക്കളെയും പീഡിപ്പിക്കരുതെന്നും അവർ പറഞ്ഞു. ഗണ്‍ഡര്‍ബാല്‍ ജില്ലയിലെ പോലീസ് ട്രെയിനിങ് സ്‌കൂളില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പിസവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

മന്ത്രിസഭ യോഗ വിവരങ്ങൾ പുറത്ത് പോകരുത്; മന്ത്രിമാർക്ക് പിണറായിയുടെ കർശന നിർദേശം!മന്ത്രിസഭ യോഗ വിവരങ്ങൾ പുറത്ത് പോകരുത്; മന്ത്രിമാർക്ക് പിണറായിയുടെ കർശന നിർദേശം!

പോലീസുകാരുടെ സേവനത്തെ മുഫ്തി പ്രകീര്‍ത്തിച്ചു. അക്രങ്ങളെ പോലീസ് പ്രതിരോധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസുകാരുടെ കുടുംബത്തെ തീവ്രവാദികള്‍ ആക്രമിക്കുന്നു എന്നകാരണത്താല്‍ തീവ്രവാദികളുടെ കുടുംബത്തെ ആക്രമിക്കരുതെന്നും അവര്‍ പറഞ്ഞു.

Mehbooba Mufti

കശ്മീരില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികളുടെ കുടുംബങ്ങളെ ആക്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ഹിസ്ബുള്‍ കമാന്‍ഡറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മെഹബുബ മുഫ്തിയുടെ പ്രസ്താവനയും രംഗത്ത് വന്നിരിക്കുന്നത്. അതേസമയം കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയമായി പരിഹാരം കണ്ടെത്താൻ വിഘടനവാദികൽ ഉൾപ്പടെയുള്ളവരുമായി തുടർച്ചയായി ചർച്ച നടത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കശ്മീർ ജനതയുടെ അഭിലാഷമനുസരിച്ചു സമ്പർക്കം പുലർത്താനും ചർച്ച നടത്താനും ശർമയെ ചുമതലപ്പെടുത്തയിട്ടുണ്ട്.

English summary
Jammu and Kashmir Chief Minister Mehbooba Mufti today advised police not to target families of militants. The chief minister was addressing policemen at Police Training School in Manigam in Central Kashmir's Ganderbal district of Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X