Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മുവിന്‌ 43 ഉം കശ്‌മീരിന്‌ 47 സീറ്റുകൾ;അന്തിമ റിപ്പോർട്ട് സമർപ്പിച്ച് ഡിലിമിറ്റേഷൻ കമ്മീഷൻ

ശ്രീനഗർ; ജമ്മു കാശ്മീരിന്റെ മണ്ഡല പുനഃനിർണായ വിജ്ഞാപനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിച്ച് ഡിലിമിറ്റേഷൻ കമ്മീഷൻ. വിവാദമായ മണ്ഡല പുനഃനിർണയ നടപടികൾ പൂർത്തിയാകുന്നതോടെ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. 2018ൽ ബിജെപി മെഹബൂബ മുക്തിക്കുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നട്ടില്ല.

 jammu-and-kashmir

കമ്മീഷൻ നിർദ്ദേശം അനുസരിച്ച് അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിലും ആദ്യമായി തുല്യമായ അസംബ്ലി മണ്ഡലങ്ങളുണ്ടാകും. ഒമ്പത് സീറ്റുകൾ പട്ടികവർഗ വിഭാഗങ്ങൾക്ക് (എസ്ടി) സംവരണം ചെയ്തിട്ടുണ്ട്. 2019 ന്‌ മുമ്പ്‌ ജമ്മു കശ്‌മീർ നിയമസഭയില്‍ 87 സീറ്റായിരുന്നു ഉണ്ടായിരുന്നത് .ജമ്മു 37, കശ്‌മീര്‍ 46, ലഡാക് നാല് എന്നിങ്ങനെയായിരുന്നു സീറ്റുകൾ. പുതിയ ശുപാർശ പ്രകാരം ജമ്മുവിന്‌ 43 ഉം കശ്‌മീരിന്‌ 47 സീറ്റുമാകും. ഡീലിമിറ്റേഷൻ ഉത്തരവ് പ്രകാരം എല്ലാ നിയമസഭാ മണ്ഡലങ്ങളും ബന്ധപ്പെട്ട ജില്ലയുടെ അതിർത്തിയിൽ തന്നെ തുടരും.കശ്മീരി കുടിയേറ്റക്കാർക്കും പാക് അധിനിവേശ ജമ്മു കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കും അസംബ്ലിയിൽ അധിക സീറ്റുകൾ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ജമ്മു കശ്മീർ പുനഃസംഘടന നിയമം അനുസരിച്ച്, 2011 ലെ സെൻസസ് ഡീലിമിറ്റേഷന്റെ അടിസ്ഥാനമായിരിക്കണം നടപ്പാക്കേണ്ടത്. എന്നാൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളും ഭൂപ്രകൃതി ഉൾപ്പെടെയുള്ള ഘടകങ്ങളും ഇതിനായി കണക്കിലെടുക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

നേരത്തേ ജമ്മുമേഖലയിൽ ആറ്‌ സീറ്റും കശ്‌മീർ മേഖലയിൽ ഒരു സീറ്റും വർധിപ്പിക്കാമെന്ന മണ്ഡല പുനർനിർണയ കമീഷൻ ശുപാർശയ്ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കമീഷൻ ശുപാർശ ബിജെപിക്ക്‌ അധികാരംപിടിക്കാനുമുള്ള വഞ്ചനാപരമായ നീക്കമാണെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയത്.

ഡീലിമിറ്റേഷൻ പ്രക്രിയയിലെ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് നേരത്തേ രാഷ്ട്രീയ പാർട്ടികൾ വിമർശിച്ചിരുന്നു. ഉദാഹരണത്തിന് പാർലമെന്റ് സീറ്റ് പുനഃനിർണയത്തിന്റെ ഭാഗമായി ജമ്മു പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാ പൂഞ്ച്, രജൗരി ജില്ലകളെ ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് പാർലമെന്റ് മണ്ഡലവുമായി കമ്മീഷൻ ലയിപ്പിച്ചിരുന്നു. ഭൂമിശാസ്ത്രപരമായി ഈ മേഖലകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. മാത്രമല്ല രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ദൂരം ജമ്മു വഴി 500 കിലോമീറ്ററിലധികം ആണ്. മറ്റൊരു റൂട്ട് ൺന്നത് ഷോപ്പിയാൻ ജില്ലയിലൂടെയുള്ള മുഗൾ റോഡ് ആണ്. ശൈത്യകാലത്താണെങ്കിൽ ഇവ അടച്ചിരിക്കും. വേനൽ കാലത്ത് മാത്രമാണ് ഇതുവഴി യാത്ര അനുവദിക്കുക.

Recommended Video

cmsvideo
    വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

    ജമ്മുകാശ്മീരിൽ അവസാനമായി മണ്ഡല പുനഃനിർണയം നടന്നത് 1995 ലാണ്. 1981 ലെ സെൻസസ് അടിസ്ഥാനമാക്കിയായിരുന്നു ഇത്. 1991 ൽ സംസ്ഥാനത്ത് സെൻസസ് ഉണ്ടായിരുന്നില്ല. 2001 ലെ സെൻസസിന് ശേഷം ജമ്മു കശ്മീർ നിയമസഭ 2026 വരെ ഡിലിമിറ്റേഷൻ നിർത്തിവച്ച് നിയമം പാസാക്കിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+