കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സല്‍ ഗുരുവിനെ കുരുക്കിയെന്ന ആരോപണം നേരിടുന്ന പോലീസ് ഉദ്യോഗസ്ഥൻ ഭീകരർ‌ക്കൊപ്പം പിടിയിൽ

Google Oneindia Malayalam News

കശ്മീർ: ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ തീവ്രവാദികള്‍ക്കൊപ്പം പോലീസ് പിടിയില്‍. ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങാണ് പിടിയിലായത്. ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പമുള്ള യാത്രക്കിടെയാണ് പോലീസ് പിടിയിലായത്. ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടാണ് ദേവീന്ദർ സിങ്.

രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ തോയ്ബ ഭീകരർക്കൊപ്പമാണ് ഇദ്ദേഹം കാറിൽ യാത്ര ചെയ്തതെന്നാണ് റിപ്പോർട്ട്. ദില്ലിയിലേക്കായിരുന്നു ഭീകരരുടെ യാത്ര. ഡെപ്യൂട്ടി സൂപ്രണ്ടായ ദേവീന്ദര്‍ സിങ്, കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ഏറ്റുവാങ്ങിയ പോലീസ് ഉദ്യോഗസ്ഥനാണ്. നാവേദ് ബാബു, ആസിഫ് എന്നീ രണ്ട് ഹിസ്ബുല്‍ മുജാഹിദ് ഭീകരര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചത്.

Jammu and Kashmir

ദക്ഷിണ കശ്മീരില്‍ 11 ഇതര സംസ്ഥാന തൊഴിലാളികളെ കൊന്ന കേസില്‍ പ്രതിയാണ് നവീദ് ബാബു. പൊലീസ് നിരീക്ഷണത്തിലായിരുന്ന നവീദ്, യാത്രാമധ്യേ സഹോദരനെ ഫോണില്‍ ബന്ധപെടാന്‍ ശ്രമിക്കവേയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് ശേഷം നടത്തിയ റെയ്ഡില്‍ ഇവരുടെ വസതികളില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കുമാണ് കണ്ടെത്തിയത്.

പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ കേസിൽ കുടുക്കിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് ദേവീന്ദർ സിംഗ്. കാശ്മീരിലെ തീവ്രവാദികളെ ഇയാൾ സഹായിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. തന്നോട് പില്‍ക്കാലത്ത് പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുമായി ചേര്‍ന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യാന്‍ നിര്‍ദേശിച്ചുവെന്ന് അഫ്‌സല്‍ ഗുരു കത്തിലൂടെ വെളിപ്പെടുത്തിയതോടെയായിരുന്നു ദേവീന്ദര്‍ സിങ് വാര്‍ത്താ പ്രാധാന്യം നേടിയത്.

English summary
Jammu and Kashmir Cop Caught With Hizbul Terrorists On Way To Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X