കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകാശ്‌മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്‌ ഫലം; ബിജെപിക്കു മുന്നേറ്റം; ഒപ്പത്തിനൊപ്പം ഗുപ്‌താര്‍ സഖ്യം

Google Oneindia Malayalam News

ജമ്മു; ജമ്മു കാശ്‌മീര്‍ ഡിസ്‌ട്രിക്‌റ്റ്‌ ഡവലപ്പമെന്റ്‌ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപിക്ക്‌ ബിജെപിക്ക്‌ മുന്നേറ്റം. ബിജെപി 38 സീറ്റുകളില്‍ മുന്നിലാണ്‌ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്‌താര്‍ സഖ്യം 32 സീറ്റുകളില്‍ മുന്നേറുന്നുണ്ട്‌. എന്നാല്‍ ജമ്മുകാശ്‌മീരില്‍ ഒറ്റക്കു മത്സരിച്ച ദേശീയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്‌ നിലവില്‍ 12 സീറ്റുകളില്‍ മാത്രമേ ലീഡുള്ളു.

ജമ്മു കാശ്‌മീരിലെ 280 ജില്ലകളിലായി 2200 സ്ഥാനാര്‍ഥികളാണ്‌ മത്സര രംഗത്തുള്ളത്‌. 8 ഘട്ടങ്ങളിലായാണ്‌ ജമ്മുകാശ്‌മീരില്‍ തിരഞ്ഞെടുപ്പ്‌ നടന്നത്‌. നവംബര്‍ 28ന്‌ ആദ്യഘട്ട വോട്ടെടുപ്പ്‌ ആരംഭിച്ചു.അവസാന ഘട്ട വോട്ടെടുപ്പ്‌ നടന്നത്‌ ഡിസംബര്‍ 19നാണ്‌. 57 ലകഷം ആളുകള്‍ക്ക്‌ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാന്‍ യോഗ്യതയുള്ള ജമ്മുകാശ്‌മീരില്‍ 51 ശതമാനം വോട്ടാണ്‌ രേഖപ്പെടുത്തിയത്‌. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനുശേഷം ജമ്മുകാശ്‌മീരില്‍ ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഡെവലപ്പ്‌മെന്റ്‌ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്‌ . ജമ്മുകാശ്‌മീരില്‍ ത്രിതല പഞ്ചായത്ത്‌ സംവിധാനത്തില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്‌ കൂടിയാണ്‌ ഇത്‌.

jammu election

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

ത്രികോണ മത്സരം നടക്കുന്ന ജമ്മുകാശ്‌മീരില്‍ ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്ക്‌ മത്സരിച്ചപ്പോള്‍ പ്രദേശിക പാര്‍ട്ടികളും സിപിഎഎമ്മും ഒരുമിച്ച്‌ ഗുപ്‌താര്‍ സഖ്യമെന്ന പേരിലാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. ബിജെപിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യമാണ്‌ ഗുപ്‌താര്‍ സഖ്യത്തിന്റേതെന്ന്‌ നേരത്തെ തന്നെ ഗുപ്‌താര്‍ സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.

English summary
Jammu and kashmir DDC poll counting started; the counting begin in 9 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X