കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് ഗീലാനി...

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കശ്മീരിലെ വിഘടന വാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ഗീലാനി പറയുന്നത്. അത് തര്‍ക്ക പ്രദേശമാണെന്നും ഗീലാനി പറയുന്നു.

കശ്മീര്‍ സര്‍ക്കാര്‍ സ്വതന്ത്രനാക്കിയ മസ്രത് ആലത്തിന് എതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഗീലാനി പറഞ്ഞു. ആലത്തിനെ സ്വതന്ത്രനാക്കിയത് അത്ര വലിയ സംഭവം ഒന്നും അല്ലെന്നും അദ്ദേഹം പറഞ്ഞു.

Geelani

കശ്മീര്‍ തര്‍ക്കഭൂമിയാണെന്ന കാര്യം ഇന്ത്യ അംഗീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍വന്നാലും കശ്മീരിലെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ഗീലാനി പറയുന്നു.

ഗീലാനിയുടെ പ്രസ്താവന വിവാദമായതിന് തൊട്ടുപിറകെ ഇന്ത്യയിലെ പാക് അംബാസഡര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. ഇത് പുതിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. ഗീലാനിയുടെ ദില്ലിയിലെ വീട്ടിലെത്തിയാണ് പാക് അംബാസഡര്‍ അബ്ദുള്‍ ബാസിദ് കൂടിക്കാഴ്ച നടത്തിയത്.

ജമ്മു കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച എന്നാണ് ഗീലാനി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളായിരുന്നു പ്രധാന ചര്‍ച്ചയെന്നാണ് അനൗദ്യോഗിക വിവരം.

English summary
Jammu and Kashmir disputed territory, not part of India: Syed Ali Shah Geelani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X