പുല്‍വാമയില്‍ രണ്ട് ലഷ്കര്‍ ഭീകരരെ വധിച്ചു! ഏറ്റുമുട്ടല്‍ അവസാനിച്ചു
രണ്ട് ലഷ്കര്‍ ഇ തൊയിബ ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ പദ്ഗംപോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. രണ്ട് ലഷ്കര്‍ ഇ തൊയിബ ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ പദ്ഗംപോര ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരെയും തിരിച്ചറിഞ്ഞു. രണ്ടു പേരും കശ്മീര്‍ സ്വദേശികളാണ്. ജഹാംഗീര്‍ഗെയ്നെ, മൊഹഷ് ഷാഫി ഷെര്‍ഗോജിരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഏറ്റുമുട്ടലില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു. ഗ്രാമവാസികളായ രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ബനിഹാല്‍ സ്റ്റേഷനില്‍ നിന്ന് ശ്രീനഗറിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു.












Click it and Unblock the Notifications