ജമ്മു കശ്മീരില്‍ പ്രളയക്കെടുതി, 1000 കോടി സഹായം... ചിത്രങ്ങള്‍
ജമ്മു: ജമ്മു കശ്മീരില്‍ പ്രളയക്കെടുതി രൂക്ഷം. മഴക്കെടുതിയില്‍ 160 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ജമ്മു കശ്മീരിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി ജമ്മു കശ്മീരില്‍ കനത്ത മഴയാണ്. നദികളില്‍ ജനലിരപ്പുയര്‍ന്നു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ചിലയിടങ്ങളില്‍ പാലങ്ങള്‍ ഒലിച്ചുപോയി... കശ്മീരിലെ പ്രളയക്കാഴ്ചകള്‍....

പ്രളയ നഗരം
പ്രളയം മുക്കിയ ശ്രീനഗര്‍. ജനങ്ങളെ ട്രക്കുകളില്‍ രക്ഷപപെടുത്തുന്നു.

മോദിയെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സന്ദര്‍ശിച്ചു. വിമാനത്തില്‍ സഞ്ചരിച്ച് അദ്ദേഹം പ്രളയബാധിത കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നു.

വെള്ളം മുങ്ങിയ റോഡുകള്‍
റോഡുകളില്‍ മുഴുവന്‍ വെള്ളമാണ്. പലയിടത്തും വാഹനങ്ങള്‍ ഒഴുകി നടക്കുന്നതും കാണാം.

പ്രളയജലം
ജനവാസ കേന്ദ്രങ്ങളിലൂടെ പ്രളയ ജലം ഒഴുകുന്നു. ദുരിത പൂര്‍ണമാണ് ജീവിതം.

രക്ഷപ്പെടുത്താന്‍
പലയിടത്തും ആളുകളെ രക്ഷപ്പെടുത്താന്‍ ആവശ്യമായ സംവിധാനങ്ങളില്ല.

ഒലിച്ചുപോയ പാലം
താവി നദിയിലെ പാലം പ്രളയത്തില്‍ ഒലിച്ചുപോയി. അടുത്തുളള കെട്ടിടങ്ങളെല്ലാം തകര്‍ന്നു.

തകര്‍ന്ന വീട്
ഇവിടെ ഒരു വീടുണ്ടായിരുന്നുവത്രെ.

പ്രളയ ദുരിതം
വീടുകള്‍ക്കുള്ളിലെല്ലാം വെള്ളം കയറി. വെള്ളം ഇറങ്ങിയപ്പോള്‍ വീടുകളെല്ലാം ചെളിക്കുളങ്ങളുമായി.












Click it and Unblock the Notifications