Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം തീര്‍ത്ത ദുരിതം, കാശ്മീരിലെ പ്രളയക്കാഴ്ചകള്‍ കാണൂ

ദില്ലി: കാശ്മീരിലെ പ്രളയക്കെടുതിയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് ആശയവിനിമയ സംവിധാനങ്ങള്‍. പ്രളയത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായതും ഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതായതും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നെന്ന് ആര്‍മി ജനറല്‍ ദാല്‍ബിര്‍ സിംഗ് സുഹാഗ് പറഞ്ഞു.

ആറ് ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചത്. എണ്‍പതിനായിരത്തോളം പേരെ രക്ഷിച്ചതായി ദുരന്ത നിവാരണ സേന പറയുന്നു. 394 മലയാളികള്‍ കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കാശ്മീരിലെ പ്രളയക്കാഴ്ചകള്‍.

 പ്രളയം പ്രളയം മഹാപ്രളയം

പ്രളയം പ്രളയം മഹാപ്രളയം

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാശ്മീരില്‍ ഇത്തരൊമൊരു പ്രളയം ഉണ്ടാകുന്നത്. 200 ല്‍ അധികം പേരാണ് പ്രളയത്തില്‍ മരിച്ചത്

പ്രളയത്തില്‍ മുങ്ങി

പ്രളയത്തില്‍ മുങ്ങി

ആറ് ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്

രക്ഷതേടി

രക്ഷതേടി

എണ്‍പതിനായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു

മലയാളികള്‍

മലയാളികള്‍

394 മലയാളികള്‍ കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. 123 പേരെ തിരികെ എത്തിച്ചു

വെല്ലുവിളികള്‍

വെല്ലുവിളികള്‍

ആശയ വിനിമയ സംവിധാനങ്ങള്‍ താറുമാറായതാണ് രക്ഷാ പ്രവര്‍ത്തനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നത്

ഭക്ഷണവും വെള്ളവും ഇല്ല

ഭക്ഷണവും വെള്ളവും ഇല്ല

ദുരിതമനുഭവിയ്ക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിയ്ക്കുന്നില്ലെന്ന പരാതി വ്യാപകമാണ്

സൈന്യം

സൈന്യം

കരസേനയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ശ്രനഗറില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ആക്രമണം

ആക്രമണം

രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആരോപിച്ച് ശ്രീനഗറില്‍ നാട്ടുകാര്‍ ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ കൈയ്യേറ്റം ചെയ്തു

കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്ന്

മലയാളികളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ദില്ലിയിലെത്തി. മലയാളികളെ രക്ഷിയ്ക്കുന്നതിന് വേണ്ടി കാശ്മീരിലേയ്ക്ക് പോകാനും തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

മഴ കുറഞ്ഞു

മഴ കുറഞ്ഞു

മഴ കുറഞ്ഞെങ്കിലും ജലനിരപ്പ് താഴ്ന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+