'ജമ്മുകാശ്മീർ വിൽപ്പനയ്ക്ക്;ഒറ്റക്കെട്ടായി പോരാടും' ;ഭൂമി വാങ്ങാൻ അനുവദിക്കില്ലെന്ന് ഗുപ്കാര്‍ സഖ്യം
ശ്രീനഗർ; രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങാമെന്ന കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ദ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. നിയമത്തിനെതിരെ ഏതറ്റം വരെയും ഒരുമിച്ച് നിന്ന് പോരാടുമെന്ന് സഖ്യനേതാക്കൾ പറഞ്ഞു.
നിയമം ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പ്രതികരിച്ചു.ഭേദഗതി കാർഷികേതര ഭൂമി വാങ്ങുമ്പോൾ താമസാവകാശ രേഖ നൽകുന്നത് ഇല്ലാതാക്കുകയും, കൃഷി ഭൂമിയുടെ കൈമാറ്റം എളുപ്പമാക്കുകയും ചെയ്യും. ജനങ്ങൾക്ക് നിയമങ്ങൾ സ്വീകാര്യമല്ലെന്നും ഒമർ കുറ്റപ്പെടുത്തി.

അവസരവാദ രാഷ്ട്രീയത്തിൽ ബിജെപി പങ്കാളിയാണെന്ന് അദ്ദേഹം ആരോപിച്ചു.ലഡാക്കിലെ ഓട്ടണോമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു അവ, ഒമർ പറഞ്ഞു.ബിജെപിയുടെ ഉറപ്പ് വിശ്വസിച്ചതിന് ലഡാക്കിലെ ജനങ്ങൾക്ക് ലഭിച്ചത് ഇതാണെന്നും ഒമർ പറഞ്ഞു.
പുതിയ നിയമം ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുണ്ടായ ആക്രമണമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പിഎജിഡി വക്താവ് സജാദ് ലോൺ പ്രതികരിച്ചു. നിയമം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
പുതിയ നിയമ പ്രകാരം ജമ്മു കശ്മീരിലെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് പാര്‍പ്പിടമോ സ്ഥിരമായ റസിഡന്റ് സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല.പക്ഷേ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് മാത്രമേ കാര്‍ഷിക ഭൂമി വാങ്ങാൻ കഴിയൂ.ജമ്മു കാശ്മീരിലെ മുൻസിപ്പല്‍ പ്രദേശങ്ങളിലാണ് പുതിയ നിയമം ബാധകമാകുക.












Click it and Unblock the Notifications