കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ സർക്കാർ രൂപീകരണത്തിന് പിന്നിൽ പാകിസ്താൻ; പിന്നീട് തിരുത്തി പറഞ്ഞ് ബിജെപി ദേശീയ നേതാവ്!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിൽ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ശത്രുക്കളായിരുന്ന പിഡിപിയും നാഷണൽ കോൺഫറൻസും സർക്കകാരുണ്ടാക്കാൻ മുന്നോട്ട് വന്നതിന് പിന്നാലെ ഗവർണർ നിയമസഭ പിരിച്ചുവിട്ടിരുന്നു. സാജിദ് ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ബദ്ധശത്രുക്കളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിക്കാന്‍ തീരുമാനിച്ചിരുന്നത്.

<strong>ജമ്മു-കശ്മീരിൽ നിയമസഭ പിരിച്ചുവിട്ടു; ബിജെപിയെ തള്ളി വിശാല പ്രതിപക്ഷ ഐക്യം</strong>ജമ്മു-കശ്മീരിൽ നിയമസഭ പിരിച്ചുവിട്ടു; ബിജെപിയെ തള്ളി വിശാല പ്രതിപക്ഷ ഐക്യം

പീപ്പിള്‍ കോണ്‍ഫറന്‍സിന് 2 എംഎല്‍എമാരാണുള്ളത്. ബിജെപിക്ക് 25 എംഎല്‍എമാരും. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 44 എംഎല്‍എമാര്‍ വേണം. പിഡിപിയുടെ എംഎല്‍എമാരില്‍ നിന്ന് ചിലരെ ചോര്‍ത്താം എന്നതാണ് ബിജെപിയുടെ തന്ത്രമായിരുന്നത്. ഈ നീക്കത്തെ ചെറുക്കാനായിരുന്നു പിഡിപിയും നാഷണൽ കോൺഫറൻസും പെട്ടെന്ന് സഖ്യ കക്ഷികളാകാൻ തീരുമാനിച്ചതെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ആരോപണവുമായി ബിജെപി നേതാവ് റാം മാധവ് രംഗത്തത് വരുകയായിരുന്നു.

പാകിസ്താന്റെ നിർദേശ പ്രകാരം


ട്വിറ്ററിലാണ് രാം മാധവ് ആരോപണം ഉന്നയിച്ചിരുന്നത്. പാകിസ്താന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാസത്തെ പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഇപ്പോള്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ആ ട്വീറ്റിനെതിരെ ഒമർ അബ്ദുള്ള നേരിട്ട് പ്രതികരിച്ചതോടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.

തെളിവ് വേണം...


തെളിവ് ഹാജരാക്കാന്‍ രാംമാധവിനെ വെല്ലുവിളിക്കുകയാണെന്നും ഇതിനായി റോയും എന്‍ഐഎയും ഇന്റലിജന്‍സും സിബിഐയുമെല്ലാം നിങ്ങളുടെ കൈയിലുണ്ടെല്ലോയെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കുകയായിരുന്നു. ആരോപണം തെളിയിക്കാനായില്ലെങ്കില്‍ രാം മാധവ് മാപ്പ് പറയണമെന്നും ഒമര്‍അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ രാം മാധവ് പ്രസ്താവന തിരുത്തി രംഗത്ത് വരികയായിരുന്നു.

ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ല

ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ല


താന്‍ ഒമറിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ഒമറിനെ കുറ്റക്കാരനായി ചിത്രീകരിച്ചില്ലെന്നുമാണ് റാം മാധവ് പറഞ്ഞത്. പെട്ടെന്നുള്ള പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ് സ്‌നേഹം കണ്ടപ്പോള്‍ തോന്നിപ്പായതാണെന്നും റാം മാധവ് തിരുത്തി ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം കുതിരകച്ചവടം തടയാനാണ് ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതെന്ന കശ്മീര്‍ ഗവര്‍ണറുടെ വാദത്തിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള തിരിച്ചടിച്ചു.

പെട്ടെന്നുള്ള തീരുമാനം

പെട്ടെന്നുള്ള തീരുമാനം


കഴിഞ്ഞ അഞ്ചുമാസമായി ഗവര്‍ണര്‍ ഭരണത്തിലായിരുന്ന കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം കത്ത് നൽകിയതിന് പിന്നാലെയായിരുന്നു ഗവർണർ നിയമസഭ പിരിച്ചുവിട്ടത്. പിഡിപിയ്ക്ക് നിലവില്‍ 28 എംഎല്‍എമാരുണ്ട്, 15 എംഎല്‍എമാരുള്ള നാഷണല്‍ കോണ്‍ഫറന്‍സും 12 എംഎല്‍എമാരുള്ള കോണ്‍ഗ്രസും പിഡിപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മെഹ്ബൂബ മെഫ്തി ഗവർണർക്ക് കത്തയച്ചത്.

English summary
Ram Madhav Backpedals On "Instruction From Pak" After Omar Abdullah Dare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X