കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു രാജിവച്ചു; അടുത്ത സിഎജി ആകാന്‍ സാധ്യത

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മുര്‍മ്മു രാജിവച്ചു. ഇദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം മുര്‍മ്മുവോ രാഷ്ട്രപതി ഭവനോ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം എത്രയും പെട്ടെന്ന് സ്ഥാനം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ജമ്മുവിലുള്ള മര്‍മു നാളെ തന്നെ ദില്ലിക്ക് തിരിക്കുമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച മുതല്‍ മുര്‍മു രാജിവച്ചെന്ന രീതിയിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

murmu

കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ അദ്യത്തെ ലെഫനെന്റ് ഗവര്‍ണറാണ് മുര്‍മ്മു. 2019 ഒക്്‌ടോബര്‍ 19നാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മുര്‍മ്മു ഗുജറാത്ത് കാഡറിലായിരുന്നു. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ധനമന്ത്രാലയത്തിലെ എക്‌സപെന്റിച്ചര്‍ സെക്രട്ടറി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Narendra Modi's Emotional Speech in Ayodhya

അതേസമയം, ഈ ആഴ്ച വിരമിക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന രാജീവ് മെഹര്‍ഷിയുടെ പിന്‍ഗാമിയാകാനാണ് മുര്‍മു രാജിവയ്ക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നോര്‍ത്തേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍ മുര്‍മുവിനെ സന്ദര്‍ശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മുഴുവന്‍ സുരക്ഷ ക്രമീകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

English summary
Jammu and Kashmir Lieutenant Governor Girish Chandra Murmu has resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X