കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നു

Google Oneindia Malayalam News

ശ്രീനഗര്‍: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന ജമ്മുകശ്മീരിലെ ഈ വര്‍ഷം ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പും നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 20-നാണ് സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

<strong> കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ത്ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍</strong> കത്തിലെ തിയ്യതി ജുലൈ 27; പിറ്റേദിവസം എന്നെ വിളിച്ചു, സിദ്ധാര്‍ത്ഥിനെ കാണാതായതില്‍ ദുരൂഹത: ശിവകുമാര്‍

പിഡിപിക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ സംസ്ഥാനത്ത് മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാര്‍ വീണ ജമ്മുകശ്മീരില്‍ ആദ്യത്തെ ആറുമാസം ഗവര്‍ണര്‍ ഭരണവും തുടര്‍ന്ന് രാഷ്ട്രപതിഭരണവും ഏര്‍പ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസിന്റേയും നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി അവകാശ വാദം ഉന്നയിച്ചതിന് പിന്നാലെ 2018 നവംബര്‍ 21 നായിരുന്നു ഗവര്‍ണര്‍ നിയസഭ പിരിച്ചുവിട്ടത്. വീണ്ടും തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും കോണ്‍ഗ്രസും. വിശദാശങ്ങള്‍ ഇങ്ങനെ..

അടിയന്തര യോഗം

അടിയന്തര യോഗം

ജമ്മുകശ്മരീലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിജെപി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, സംസ്ഥാനാധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന തുടങ്ങിയവരും കശ്മരീലെ സംസ്ഥാന കോര്‍ കമ്മറ്റി അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 35 എ, തിരഞ്ഞെടുപ്പ് എന്നിവയാകും പ്രധാന ചര്‍ച്ചാ വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സുരക്ഷ സര്‍ക്കാര്‍ നല്‍കും

സുരക്ഷ സര്‍ക്കാര്‍ നല്‍കും

കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ സുരക്ഷ സര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രികൂടിയായ അമത് ഷാ പറഞ്ഞത് തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെയുണ്ടാകുമെന്നതിന്‍റെ സൂചനയാണ്. നേരത്തേ രാം മാധവ് ഈവര്‍ഷം തന്നെ സംസ്ഥാനത്തു തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ഏതുവിധേനയും കശ്മീരില്‍ അധികാരം പിടിക്കുക എന്നലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.

ബിജെപിക്കെതിരെ സഖ്യം

ബിജെപിക്കെതിരെ സഖ്യം

എന്നാല്‍ ബിജെപിക്ക് അത്ര എളുപ്പത്തില്‍ കശ്മീര്‍ പിടിച്ചെടുക്കാനാവില്ലെന്ന സൂചനകളാണ് കശ്മീരില്‍ നിന്നും പുറത്തുവരുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ മഹാസഖ്യം രൂപികരിച്ചേക്കുമെന്ന സൂചനകളാണ് സംസ്ഥാനത്തെ പ്രധാന കക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും നല്‍കുന്നത്. കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേര്‍ന്നേക്കും. മഹാസഖ്യം രൂപീകൃതമായാല്‍ അത് വലിയ തിരിച്ചടിയായിരിക്കും ബിജെപിക്ക് നല്‍കുക.

ഒന്നിച്ചുനിന്നുള്ള പോരാട്ടം

ഒന്നിച്ചുനിന്നുള്ള പോരാട്ടം

ഒരുകാണവശാലും ബിജെപിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒന്നിച്ചുനിന്നുള്ള പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയോട് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനും മെഹ്ബൂബ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമര്‍ അബ്ദുള്ള

ഒമര്‍ അബ്ദുള്ള

കശ്മീരിലെ ജനങ്ങള്‍ പ്രതിപക്ഷം ഒന്നിക്കുന്നതു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മെഹ്ബൂബ പ്രതികരിച്ചു. ഇതുവഴി ബിജെപിക്കെതിരെ മഹാസഖ്യം രൂപികരിക്കുക എന്ന ആശയമാണ് മെഹബൂബ മുന്നോട്ട് വയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിന്‍റെ ഉദ്ദേശങ്ങള്‍ മനസ്സിലാക്കുകയാണ് പ്രാഥമികമായി ചെയ്യണ്ടതെന്നായിരുന്നു മെഹ്ബൂബയുടെ അഭ്യര്‍ത്ഥന തള്ളാതെയുള്ള ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

കോണ്‍ഗ്രസും ചേരുമ്പോള്‍

കോണ്‍ഗ്രസും ചേരുമ്പോള്‍

സംസ്ഥാനത്തെ പ്രധാന കക്ഷികളായ നാഷണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും ഒന്നിച്ചാല്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും. കോണ്‍ഗ്രസും സഖ്യത്തിനൊപ്പം ചേരുന്നതോടെ ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാവും. പിരിച്ചുവിട്ട കശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 28 ഉം നാഷണല്‍ കോണ്‍ഫ്രന്‍സിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം എല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. മറുവശത്ത് ബിജെപിക്ക് 25 എംഎല്‍എമാരുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്.

English summary
jammu and kashmir; Opposition moves against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X