കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഹ്ബൂബ മോദിയെ കാണും മുമ്പ് കശ്മീരില്‍ ഒരു പോലീസുകാരനെ കൂടി കൊന്നു... കൈവിട്ട കളിയിലേക്ക്

Google Oneindia Malayalam News

ശ്രീനഗര്‍: കഴിഞ്ഞ ഒന്നര മാസത്തോളമായി കശ്മീര്‍ അരക്ഷിതാവസ്ഥയിലാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കശ്മീര്‍ താഴ് വര വീണ്ടും അശാന്തിയിലായത്.

കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ധ്രുതഗതിയില്‍ നടക്കുന്നതിനിടെ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിയ്ക്കുകയാണ് തീവ്രവാദികള്‍. പുല്‍വാമയില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളിനെ കൂടി ഭീകരര്‍ വെടിവച്ചുകൊന്നു. സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിള്‍ ആയ ഇര്‍ഷാദ് അഹമ്മദ് ഗാനിയാണ് കൊല്ലപ്പെട്ടത്. ജോലിസ്ഥ്‌ലത്തേയ്ക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോഴാണ് ഗാനിയെ ഭീകരര്‍ വെടിവച്ചത്. തത്ക്ഷണം തന്നെ മരണം സംഭവിച്ചു.

Mehbooba Mufti

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സംഘര്‍ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്. കൂടിക്കാഴ്ച ഇന്ന്(ഓഗസ്റ്റ് 27) നടക്കും. അതിന് മുമ്പ് വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ് തീവ്രവാദികള്‍.

വിഘടനവാദികളോട് ചര്‍ച്ചകള്‍ നടത്തുന്നതിനെ കുറിച്ച് സംസാരിക്കാനാണ് മെഹ്ബൂബ പ്രധാനമന്ത്രിയെ കാണുന്നത്. കശ്മീരില്‍ സൈന്യം ഉപയോഗിക്കുന്ന മാരകായുധങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഏതാണ്ട് ധാരണയായിട്ടുണ്ടെന്നാണ് വിവരം.

സമാധാന ചര്‍ച്ചകളെ വീണ്ടും അലങ്കോലപ്പെടുത്തുന്നതാണ് വിഘടനവാദികള്‍ ഇപ്പോള്‍ നടത്തിയ നീക്കം. ജൂലായ് 8 ന് തുടങ്ങിയ പ്രശ്‌നത്തില്‍ ഇതുവരെയായ 69 സാധാരണക്കാര്‍ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്.

English summary
A police constable wad today killed by terrorists at Pulwama in Jammu. Selection grade constable Irshad Ahmad Ganai was leaving his home in Koil village for work when a militant appeared and shot him from a close range officials say. He died on the spot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X