കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു: പ്രതിഷേധം, പ്രതാപനും ഹൈബിക്കും സ്പീക്കറുടെ ശാസന

Google Oneindia Malayalam News

ദില്ലി: കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന ബില്ലും ലോക്സഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. ഏത് നിയമമാണ് സര്‍ക്കാര് ലംഘിച്ചതെന്നായിരുന്നു ഇതിനുള്ള അമിത് ഷായുടെ മറുചോദ്യം.

<strong>പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്</strong>പികെ രാഗേഷ് കോണ്‍ഗ്രസില്‍ ചേരും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി യുഡിഎഫ്

പ്രതിഷേധത്തിനിടെ കശ്മീര് പ്രമേയം കീറിയതിന് കോണ്‍ഗ്രസ് അംഗങ്ങളായ ടിഎന്‍ പ്രതാപനേയും ഹൈബി ഈഡനേയും കോണ്‍ഗ്രസ് ശാസിച്ചു. ചര്‍ച്ച പൂര്‍ത്തികരിച്ച് ഇന്ന് തന്നെ ബില്‍ സഭയില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രസര്‍ക്കാറിന്‍റെ നീക്കം. സര്‍ക്കാറിന് വന്‍ഭൂരിപക്ഷമുള്ളതിനാല്‍ ബില്‍ പാസാകുമെന്ന് ഉറപ്പാണ്. ബിഎസ്പി, ബിജെഡി, തുടങ്ങിയ കക്ഷികളും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെഡിയു, തൃണമൂല്‍കോണ്‍ഗ്രസ് എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും.

amit-shah

Recommended Video

cmsvideo
കാശ്മീര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

ഇന്നലെയും പ്രതിപക്ഷനിരയില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു രാജ്യസഭയില്‍ സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുത്തത്. ബിജെപിക്ക് പുറമെ ബിഎസ്പി, ബിജെഡി, ആര്‍എസ്, എപി, എഐഎഡിഎംകെ എന്നിവരുടെ പിന്തുണയോടെ 61 ന് എതിരെ 125 വോട്ടിനാണ് ബില്ല് പാസായത്. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്.

<strong>കേന്ദ്രം ഇസ്രയേലീ കുബുദ്ധി കടം വാങ്ങിയോ; കശ്മീര്‍ മാത്രം ലക്ഷ്യമാകുന്നത് എന്തുകൊണ്ടെന്ന് എംബി രാജേഷ്</strong>കേന്ദ്രം ഇസ്രയേലീ കുബുദ്ധി കടം വാങ്ങിയോ; കശ്മീര്‍ മാത്രം ലക്ഷ്യമാകുന്നത് എന്തുകൊണ്ടെന്ന് എംബി രാജേഷ്

English summary
jammu and kashmir Reorganisation bill presnted in lok sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X