കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുകശ്മീരില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

  • By Anupama
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. ഇതോടെ 2 ജി വേഗതയില്‍ എല്ലാ സൈറ്റുകളും ഇവിടുത്തെ ജനങ്ങള്‍ക്ക് ലഭ്യമാകും. ആറ് മാസത്തിലധികമായി തുടരുന്ന വിലക്കാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനായിരുന്നു കശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. നേരത്തെ തന്നെ 2ജി നെറ്റ്വര്‍ക്ക് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിരുന്നു. അതേസമയം അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുള്ള 301 വെബ്സൈറ്റുകള്‍ മാത്രമെ ലഭ്യമാകുന്നുണ്ടായിരുന്നുള്ളു.

jammu kashmir

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പൊതുവികാരമുയരുമെന്ന് കണക്കൂകൂട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് അഞ്ചാം തിയതി കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിന് സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശമാണ് ഇതെന്നും ഇത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയത്.

English summary
Jammu and Kashmir administration has decided to lift the ban on access to social media sites after 7 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X