കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന്റെ സംസ്ഥാന പദവി എവിടെ? അതിന് മുമ്പുള്ള തിരഞ്ഞെടുപ്പ് വന്‍ അബദ്ധമെന്ന് ഗുലാം നബി ആസാദ്

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീര്‍ സന്ദര്‍ശത്തിനായി സംസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ആസാദ് ഈ ആവശ്യം ഉന്നയിച്ചത്. ആദ്യം കശ്മീരിന് സംസ്ഥാന പദവി നല്‍കണം. എന്നിട്ടാവാം തിരഞ്ഞെടുപ്പെന്നും ആസാദ് പറഞ്ഞു. മണ്ഡല പുനക്രമീകരണം ആദ്യം നടത്തുന്നത് വന്‍ അബദ്ധമാണ്. ആ തീരുമാനത്തിന് ശേഷമാണ് സംസ്ഥാന പദവി നല്‍കുന്നതെങ്കില്‍ അത് തെറ്റായ തീരുമാനമാണ്. അത് മുമ്പും കേന്ദ്രം ചെയ്ത കാര്യമാണ്. അബദ്ധം ആവര്‍ത്തിക്കരുതെന്നും ആസാദ് ആവശ്യപ്പെട്ടു.

ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍ആര്യനെ വിട്ടയക്കാന്‍ 25 കോടി, 8 കോടി വാംഖഡെയ്ക്ക്, ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു, വെളിപ്പെടുത്തല്‍

1

കശ്മീരില്‍ സന്ദര്‍ശനത്തിനായി എത്തിയ അമിത് ഷാ മണ്ഡല പുനക്രമീകരണം ഉടനെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പും, അതിന് ശേഷം സംസ്ഥാന പദവിയും പുനസ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലേക്ക് നേതാക്കളെ വിളിച്ചപ്പോള്‍ തന്നെ സംസ്ഥാന പദവിയെ കുറിച്ച് സംസാരിച്ചതാണ്. രണ്ട് കഷ്ണങ്ങളായി സംസ്ഥാനങ്ങളെ വിഭജിച്ച് നിര്‍ത്താന്‍ പാടില്ലെന്നും മോദിയോടും അമിത് ഷായോടും പറഞ്ഞതാണ്. പക്ഷേ മണ്ഡല പുനക്രമീകരണത്തിന് ശേഷം സംസ്ഥാന പദവി നല്‍കുക എന്നത് അബഹദ്ധമാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

അതേസമയം വമ്പന്‍ പ്രഖ്യാപനങ്ങളാണ് ജമ്മുവില്‍ അമിത് ഷായില്‍ നിന്നുണ്ടായത്. ജമ്മു നഗരത്തെ മെട്രോ സര്‍വീസിലൂടെ ബന്ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജമ്മുവിലും ശ്രീനഗറിലും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം നടത്തിയ പൊതുയോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. 12000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ നടത്തിയത്. ഇതുവരെ അടുത്ത വര്‍ഷം അവസാനത്തോടെ 51000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കശ്മീരിന്റെ വികസനത്തിനായി യുവാക്കള്‍ കൂടി മുന്നിട്ടിറങ്ങിയാല്‍ ഭീകരവാദികളുടെ എല്ലാ നീക്കങ്ങളും പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.

സാരിയില്‍ അതീവ സുന്ദരിയായി ഉടന്‍പണം താരം മീനാക്ഷി; പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
കാശ്മീർ പാകിസ്ഥാന് ..കാശ്മീർ പിടിച്ചടക്കി പാകിസ്ഥാന് നൽകാൻ താലിബാൻ

എന്നാല്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങളെല്ലാം ഗുലാം നബി ആസാദ് തള്ളി. ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സംസ്ഥാന പദവി വേണമെന്നത്. അത് ആദ്യം പുനസ്ഥാപിക്കണം.അതിന് ശേഷം തിരഞ്ഞെടുപ്പും നടത്തണം. ജമ്മു കശ്മീരില്‍ സംസ്ഥാനമെന്ന നിലയില്‍ മെച്ചപ്പെട്ടതായിരുന്നു. പല മുഖ്യമന്ത്രിമാരും നല്ല രീതിയില്‍ ഭരിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പ് കശ്മീര്‍ വളരെ നല്ല സംസ്ഥാനമായിരുന്നു. ഒരുപാട് കാര്യങ്ങളാണ് ആ വിഭജനത്തിലൂടെ നഷ്ടമായത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍, വളര്‍ച്ച, ആശുപത്രികള്‍, എന്നിവ വരുമെന്നും, തൊഴിലില്ലായ്മ ഇല്ലാതാവുമെന്നും പറഞ്ഞു. എന്നാല്‍ ഇതൊന്നും നടന്നിട്ടില്ല. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു മുമ്പ് മുഖ്യമന്ത്രിമാര്‍ ഭരിച്ചിരുന്നപ്പോള്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിയമസഭ പിരിച്ചുവിട്ടപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും ആസാദ് പറഞ്ഞു.

ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്

English summary
jammu and kashmir statehood restoring urgently needed not election says ghulam nabi azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X