Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: സാമൂഹ്യ പ്രവർത്തകനെ വെടിവെച്ച് കൊന്നു

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുപ്‌വാര ജില്ലയില്‍ 45-കാരനായ ഗുലാം റസൂല്‍ മാഗ്രെയെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകനായ ഗുലാം റസൂല്‍ മാഗ്രെയെ കാണ്ടി ഖാസിലുളള വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിവയ്പ്പിന് ശേഷം തോക്കുധാരികൾ ഓടി രക്ഷപ്പെട്ടു. ഇവരെ ഇതുവരെ തരിച്ചറിഞ്ഞിട്ടല്ല. പരിക്കേറ്റ ഗുലാം റസൂലിനെ ആദ്യം ഹന്ദ്വാരയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉവിടുത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് (എസ് എം എച്ച് എസ്) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വിദഗ്ധ ചികിത്സ നടത്തുന്നതിന് ഇടയിലാണ് മരണമുണ്ടായത്.

kupwara-

25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയിൽ അതീവ സുരക്ഷാ ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും ആക്രണം ഉണ്ടായത് പ്രദേശ വാസികളില്‍ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അതേസമയം, സുരക്ഷാ സേനകൾ കശ്മീർ താഴ്‌വരയിൽ തീവ്രവാദികൾക്കെതിരെ വൻതോതിൽ തിരച്ചിൽ നടത്തുന്നത് ഇപ്പോഴും തുടരുകയാണ്. പഹൽഗാമിന് പുറമെ, പുൽവാമ, ഷോപ്പിയാൻ, കുപ്‌വാര എന്നിവിടങ്ങളിൽ തീവ്രവാദികളുടെ വീടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍കി ബാത്തിലൂടെ വ്യക്തമാക്കി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+