ജമ്മുകാശ്മീർ തിരഞ്ഞെടുപ്പിലേക്ക്? പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിക്കും
ശ്രീനഗർ; സംസ്ഥാന പദവി പുനഃസ്ഥാപിച്ചേക്കുമെന്നും തിരഞ്ഞെടുപ്പു നടത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ജമ്മു കശ്മീരിൽ പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിച്ച് ചേർത്തേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ചയോടെ യോഗം വിളിച്ചേക്കുമെന്നാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്തത്. ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി ആദ്യമായിട്ടാണ് ഇത്തരമൊരു യോഗത്തിന് ഒരുങ്ങുന്നത്.

ജൂൺ 24 ന് യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ക്ഷണം ഉടൻ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജമ്മുകാശ്മീരിലെ നേതാക്കൾ പ്രതികരിച്ചു. അതിനിടെ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ഉന്നത സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. .
2019 ഓഗസ്റ്റിലാണ് ജമ്മുകാശ്മീരിന്റെ പ്രത്യേകാധികാരം എടുത്ത് കളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചത്. തിരുമാനത്തിന്റെ തൊട്ട് മുൻപ് മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരുൾപ്പെടെ ജമ്മു കശ്മീരിലെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമായിരുന്നു ഇവരെ വിട്ടയച്ചത്.
അതിനിടെ സർവ്വകക്ഷിയോഗത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ചും ചർച്ച നടന്നേക്കും. 2018 ലെ രാഷ്ട്രപതി ഭരണത്തിന് ശേഷം ഇവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. മെഹ്ബൂഹ മുഫ്തിയുടെ പിഡിപിയുമായി ബിജെപി സഖ്യം അവസാനിപ്പിച്ച പിന്നാലൊണ് ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications