ജമ്മു കാശ്മീരിൽ ട്രെക്ക് കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്മീരിൽ ട്രെക്ക് മറിഞ്ഞ് 3 സൈനികർക്ക് വീരമൃത്യു. കാശ്മീരിലെ ബന്ദിപൂർ ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് 2.30യോടെയാണ് അപകടം നടന്നത്. അപകടത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ദിപൂരിലെ സദാർ കൂത്ത് പയേൻ മേഖലയിലാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ മാസവും ട്രെക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. പൂഞ്ച് ജില്ലയിലായിരുന്നു അന്ന് അപകടം നടന്നത്. ബനോയ് ജില്ലയിലേക്ക് സൈനികരുമായി പോയ വാഹനം
300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അന്ന് എട്ട് സൈനികൾക്കാണ് പരിക്കേറ്റത്.













Click it and Unblock the Notifications