കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയായ സമയത്ത് ജമ്മു കശ്മീര്‍ വീണ്ടും സംസ്ഥാനമായി മാറും: സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ശരിയായ സമയത്ത് ജമ്മു കശ്മീരിന്‍റെ പൂര്‍ണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകശ്മിരില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ സര്‍വ്വ കക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ജമ്മു കശ്മീരില്‍ നിന്നുള്ള നാല് മുന്‍ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പതിനാല് നേതാക്കളാണ് പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും പ്രധാനമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.

' കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട് ' ; മറുപടിയുമായി നടി ലക്ഷ്മിപ്രിയ' കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട് ' ; മറുപടിയുമായി നടി ലക്ഷ്മിപ്രിയ

യോഗത്തില്‍ പ്രധാനമന്ത്രി രണ്ട് സുപ്രധാന വിഷയങ്ങള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കിയത്. ജനാധിപത്യത്തെ ജമ്മു കാശ്മീരിന്റെ അടിത്തട്ടുവരെ കൊണ്ടുപോകുന്നതിന് നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതായി, ജമ്മു കാശ്മീരില്‍ സമഗ്ര വികസനം ഉണ്ടാകണമെന്നും, വികസനം എല്ലാ പ്രദേശങ്ങളിലേക്കും എല്ലാ സമൂഹത്തിലേക്കും എത്തിച്ചേരണം. സഹകരണത്തിന്റെയും പൊതുജനപങ്കാളിത്തത്തിന്റെയും അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് ആനിവാര്യമാണ്.

 jk-1

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ജമ്മു കാശ്മീരില്‍ പഞ്ചായത്തിരാജിലേക്കും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷാ സാഹചര്യങ്ങളില്‍ പുരോഗതിയുണ്ട്. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം ഏകദേശം 12,000 കോടി രൂപ പഞ്ചായത്തുകളില്‍ നേരിട്ട് എത്തിയിട്ടുണ്ട്. ഇത് ഗ്രാമങ്ങളിലെ വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെട്ട അടുത്ത സുപ്രധാന നടപടിയെ നാം സമീപിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു

മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മാറ്റിയത് 7558 കാര്‍ഡുകൾ; പിഴയീടാക്കിയത് നാലര ലക്ഷം രൂപമുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മാറ്റിയത് 7558 കാര്‍ഡുകൾ; പിഴയീടാക്കിയത് നാലര ലക്ഷം രൂപ

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

ഓരോ പ്രദേശത്തിനും എല്ലാ വിഭാഗങ്ങള്‍ക്കും നിയമസഭയില്‍ മതിയായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നതിന് മണ്ഡലപുനഃനിര്‍ണ്ണയ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ഗോത്രമേഖലയില്‍ താമസിക്കുന്നവര്‍ക്കും ശരിയായ പ്രാതിനിധ്യം നല്‍കേണ്ടത് ആനിവാര്യമാണ്. മണ്ഡലപുനഃനിര്‍ണ്ണയ പ്രക്രിയയില്‍ എല്ലാവരുടെയും പങ്കാളിത്തം സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികളും ഈ പ്രക്രിയയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചു.

യുവതിയോട് മോശമായി പെരുമാറിയ സംഭവം ; എം സി ജോസഫൈനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധംയുവതിയോട് മോശമായി പെരുമാറിയ സംഭവം ; എം സി ജോസഫൈനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Jammu and Kashmir will become a state again at the right time: narendra modi at all-party meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X