മോമോസ് നിശബ്ദ കൊലയാളി!! നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി
മോമോസിൽ ചേർക്കുന്ന മോണോസോഡിയ ഗ്ലൂട്ടാമൈറ്റ് ക്യാൻസറിനുവരെ കാരമമാകും
ശ്രീനഗർ: ജമ്മു-കാശ്മീരിലെ ജനപ്രിയ ഭക്ഷണമായ മോമോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മോമോസിന്റെ വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ജമ്മു-കാശ്മിരിൽ മോമോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാംഗം രമേഷ് അറോറ ക്യാംപെയ്ന് തുടക്കം കുറിച്ചു .മദ്യത്തേക്കാളും മയക്കുമരുന്നിനേക്കാളും മനുഷ്യ ശരീരത്തിന് ഹാനികരമാണ് ഇതെന്ന് ബിജെപി നേതാവ് രമേഷ് ആറോറ പറഞ്ഞു. മോമോസ് നിശബ്ദ കൊലയാളിയാണെന്നും നേതാവ് കൂട്ടിച്ചേർത്തു. ജമ്മു-കാശ്മീരിൽ മോമോസ് കൂടുതൽ ഉപയോഗിക്കുന്നത് കൗമാരപ്രായക്കാരണ്. കുട്ടികൾക്കിടയിൽ ഇതിന്റെ ഉപയോഗം കുറക്കുകയാണ് ആദ്യം വേണ്ടത്. നമ്മൾപോലും അറിയാതെ ഈ ഭക്ഷണ വസ്തു നമ്മളെ കൊന്നു കൊണ്ടിരിക്കുകയാണെന്നും അറോറ പറഞ്ഞു.
.

മോമോസിന് രുചി ലഭിക്കുന്നതിനായി മോണോസോഡിയ ഗ്ലൂട്ടാമൈറ്റ് എന്ന വസ്തു ചേർക്കുന്നുണ്ടെന്നും ഇതു ക്യാൻസറിനു വരെ കരണമാകുന്നു. കൂടാതെ ജീവനു ഭീഷണിയാകുന്ന അനേകം രോഗങ്ങൾ അജിനാമോട്ടോ മൂലം ഉണ്ടാക്കുന്നുണ്ടെന്നും രമേഷ് കൂട്ടിച്ചേർത്തു.സംസ്ഥാന സർക്കാരും കേന്ദ്രസർക്കാറും മോമോസ് നിരോധിക്കുന്നതുവരെ പ്രതിഷേധ ക്യാംപെയ്നുമായി മുന്നോട്ട് പോകുമെന്നും രമേഷ് അറോറ അറിയിച്ചു. മോമോസ് നിരോധനത്തിനെതിരെ സംഘടിപ്പിച്ച റാലിയിൽ മത നേതാക്കൾ അടക്കം 100 ഓളം പേർ പങ്കെടുത്തു.












Click it and Unblock the Notifications