കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ വ്യാഴാഴ്ച നടന്നത് ഭീകരാക്രമണം; പിന്നിൽ ഹിസ്ബുൾ മുജാഹിദീൻ, ഗ്രനേഡ് ആക്രമണം മൂന്നാം തവണ

Google Oneindia Malayalam News

Recommended Video

cmsvideo
ഗ്രനേഡ് ആക്രമണം മൂന്നാം തവണ | Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിന് പിന്നാൽ ഹിസ്ബുൾ മുജാഹിദീൻ ആണെന്ന് പോലീസ്. ജമ്മുവിലെ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന ബിസി റോഡ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അക്രമിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.

<strong>ബാലക്കോട്ട് ആക്രമണം; രാജ്യം തെളിവ് ചോദിക്കുന്നു, ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കും?</strong>ബാലക്കോട്ട് ആക്രമണം; രാജ്യം തെളിവ് ചോദിക്കുന്നു, ഭീകരര്‍ കൊല്ലപ്പെട്ടെന്ന് തെളിവുകളില്ലാതെ എങ്ങനെ വിശ്വസിക്കും?

തുടർച്ചയായി മൂന്നാം തവണയാണ് ഭീകരവാദികൾ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടത്തുന്നത്. ആക്രമസംഭവങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഈ ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളൊന്നും ഇല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. ബസ് സ്റ്റാൻഡിന് പുറത്തുനിന്നും ആക്രമി ഗ്രനേഡ് എറിയുകയായിരുന്നു.

Blast


സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 32 പേർക്ക് പരിക്കുപറ്റിയെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ സുരക്ഷ ശക്തമാണ്. എന്നിട്ടും ആക്രമണമുണ്ടായത് പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള 17കാരന്‍ മുഹമ്മദ് ഷരീക് ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English summary
Jammu bus stand blast : Hizbul Mujahideen behind attack, suspect ‘confessed to crime’ - J&K Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X