കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ നഗരത്തിന്‍റേ പര് മാറ്റി ബിജെപി ഭരണകൂടം; ഇനി ഭാരത് മാതാ ചൗക്ക്

Google Oneindia Malayalam News

ജമ്മു: ഉത്തര്‍പ്രദേശും ഹരിയാനയും ഉള്‍പ്പടെ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളുടേയും പേരുകളാണ് ബിജെപി ഇതിനോടകം തന്നെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യത്തിന് ഉതകുന്നുന്ന പേരിലേക്ക് മാറ്റിയിട്ടുള്ളത് ‍. അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന്‍ ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്ര ഉള്‍പ്പടേയുള്ള സ്ഥലങ്ങളുടെ പേരും മാറ്റി വരുന്നത് സജീവമായി പരിഗണിച്ചു വരുന്നു.

ഇതിനിടയിലാണ് ഈ പേരുമാറ്റല്‍ രാഷ്ട്രീയം ജമ്മു കശ്മിരിലേക്കും ബിജെപി നീട്ടിയിരിക്കുന്നത്. ബിജെപി ഭിരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലത്തിന്‍റെ പേര് മാറ്റിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സിറ്റി ചൗക്ക്

സിറ്റി ചൗക്ക്

പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായ പട്ടണമായ സിറ്റി ചൗക്കിന്‍റെ പേരാണ് കോര്‍പ്പറേഷന്‍ മാറ്റിയിരിക്കുന്നത്. സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് ചൗക്ക് എന്ന പേരിലാവും അറിയപ്പെടുക. പേര് മാറ്റുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ പാസാക്കിയിരുന്നു.

പൂര്‍ണ്ണിമ ശര്‍മ

പൂര്‍ണ്ണിമ ശര്‍മ

പുതിയ പേര് രേഖപ്പെടുത്തിയുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയറായ പൂര്‍ണ്ണിമ ശര്‍മയാണ് സിറ്റി ചൗക്കിന്‍റെ പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നാല് മാസങ്ങള്‍ക്ക് മുമ്പ് കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ചക്ക് വെച്ചത്. നഗരത്തിന്‍റെ പേര് മാറ്റാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശം വന്നത് കൊ​ണ്ടാണ് പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു പൂര്‍ണ്ണിമയുടെ വാദം.

ചരിത്ര പ്രസിദ്ധം

ചരിത്ര പ്രസിദ്ധം

വലിയ തീരുമാനങ്ങള്‍ക്കും പ്രതിഷേധങ്ങല്‍ക്കും സാക്ഷിയാ ഈ സ്ഥലം ഏറെ ചരിത്ര പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ജനങ്ങള്‍ ഇവിടെ ഒത്തുകൂടുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. അവരുടെ ആവശ്യമായിരുന്നു സിറ്റി ചൗക്കിന്‍റെ പേര് ഭാരത് മാത ചൗക്ക് എന്ന് അക്കണമെന്നതെന്നും പൂര്‍ണ്ണിമ അഭിപ്രായപ്പെട്ടു.

വാജ്‌പേയിയുടെ ഓര്‍മ്മക്ക്

വാജ്‌പേയിയുടെ ഓര്‍മ്മക്ക്

സിറ്റി ചൗക്കിന് സമീപത്ത് കൂടെയുള്ള റോഡ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയു ഓര്‍മ്മക്കായി അടല്‍ ചൗക്ക് എന്നും നാമകരണം ചെയ്തിട്ടുണ്ട്. അതേസമയം പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഉണ്ടാവുന്നത്. പേര് മാറ്റത്തെ അനുകൂലിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവണം നഗരസഭ ഊന്നല്‍ നല്‍കേണ്ടതെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച ചെയ്തില്ല

ചര്‍ച്ച ചെയ്തില്ല

അതേസമയം പ്രദേശവാസികളോട് ചര്‍ച്ച പോലും ചെയ്യാതെയാണ് പേര് മാറ്റിയതെന്ന് കനക് മന്ദി മാര്‍ക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വി ഗുപ്ത പറഞ്ഞു. പെട്ടന്ന് ഒരു രാത്രി സിറ്റി ചൗക്കിന്‍റെ പേര് മാറ്റി പുതിയ ബോര്‍ഡ് വച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പേര് മാറ്റത്തെ കുറിച്ച് കോര്‍പ്പറേഷന്‍ ആദ്യമെ അറിയിക്കണമായിരുന്നെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചവാനെ ഞെട്ടിക്കുമെന്ന് കോണ്‍ഗ്രസ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്; മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചവാനെ ഞെട്ടിക്കുമെന്ന് കോണ്‍ഗ്രസ്

 സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; പാര്‍ലമെന്‍റില്‍ നാടകീയ രംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്; പാര്‍ലമെന്‍റില്‍ നാടകീയ രംഗങ്ങള്‍

അധികാരത്തിനായി തമ്മിലടിച്ച് ബിജെപി മന്ത്രിമാര്‍, ഭീഷണി, സമ്മര്‍ദം; യെഡിയൂരപ്പക്ക് തലവേദന മാറുന്നില്ലഅധികാരത്തിനായി തമ്മിലടിച്ച് ബിജെപി മന്ത്രിമാര്‍, ഭീഷണി, സമ്മര്‍ദം; യെഡിയൂരപ്പക്ക് തലവേദന മാറുന്നില്ല

English summary
jammu; city chowk renamed to bharat mata chowk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X