ജമ്മുകശ്മീര്‍: സൈനിക ഏറ്റുമുട്ടല്‍, വിനോദസഞ്ചാരികളെ ബന്ദികളാക്കി!
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. വിനോദ സഞ്ചാരികളെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ട്. ബന്ദിപ്പോരയിലെ ഹാജിന്‍ ഗ്രാമത്തിലാണ് സംഭവം.ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് ഹൈജിന്‍ ഗ്രാമം സുരക്ഷാ സൈന്യം വളഞ്ഞിട്ടുണ്ട്.
നേരത്തെ നവംബര്‍ 28നും ഭീകരരും സൈന്യവും കുപ് വാര ജില്ലയിലെ ലാന്‍ഗേറ്റ് പ്രദേശത്തുവച്ച് ഏറ്റുമുട്ടിയിരുന്നു. നവംബര്‍ 26ന് ബന്ദിപ്പോര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു.
നവംബര്‍ 30ന് നഗ്രോതയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് മേജര്‍മാരുള്‍പ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണമായിരുന്നു നഗ്രോത സൈനിക ക്യാമ്പിലുണ്ടായത്.
#BREAKING | J&K: Gunshots heard after government forces cordoned of Haijin village of Bandipora
— News18 (@CNNnews18) December 22, 2016












Click it and Unblock the Notifications