നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനികൻ ആത്മഹത്യ ചെയ്തു: പിന്നിൽ യുദ്ധഭീതി!!
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികൻ ആത്മഹത്യ ചെയ്തു. സർവ്വീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ലാം സെക്ടറിലാണ് സംഭവം. ലാൻസ് നായിക് വിശാല്‍ ലോഹറാണ് മരിച്ചത്. വെടിയൊച്ച കേട്ടെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിൽ ലാൻസ് നായിക് വിശാല്‍ ലോഹറിനെ കണ്ടെത്തിയത്. 54 രാഷ്ട്രീയ റൈഫിളിലെ ഉദ്യോഗസ്ഥനാണ് വിശാല്‍ ലോഹർ.
സംഭവത്തിൽ കോര്‍ട്ട് ഓഫ് എൻക്വയറി നടത്താൻ ഇന്ത്യൻ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 33 കാരനായ വിശാൽ കർണ്ണാടക സ്വദേശിയാണ്. ജവാന്‍റെ ആത്മഹത്യയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങളാണ് പോലീസ് അന്വേഷിച്ചുവരുന്നത്.













Click it and Unblock the Notifications