കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, ഒരു പൊലീസുകാരന് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. ഒരു പൊലീസുകാരന് പരിക്കേറ്റു. കശ്മീരിലെ കുല്‍ഗാം ആനന്ത്നാഗ് എന്നീ ജില്ലകളിലാണ് അക്രമം ഉണ്ടായത്. തെക്കന്‍ കശ്മീരിലെ ജില്ലകളില്‍ ഇന്നലെ വൈകുന്നേരം മുതലാണ് രണ്ട് വ്യത്യസ്ത രീതിയിലുള്ള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചത്. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തെ എത്രയും വേഗത്തില്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആനന്ത്നാഗിലെ നൗഗാം പൊലീസ് പറഞ്ഞു.

അനന്ത്നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ ഗ്രാമത്തില്‍ ഭീകരരുണ്ടെന്ന കൃത്യമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കുല്‍ഗാമിലും ഓപ്പറേഷന് ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.
തുടക്കത്തില്‍, ഒരു ഭീകരനെ വധിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു, പിന്നീട് വൈകുന്നേരത്തെ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ കൂടി വധിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരാണ് ഭീകരരെന്ന് കശ്മീര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications