കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ ബിഡിസി തിരഞ്ഞെടുപ്പ്: രാജൗരിയില്‍ 1,691 വോട്ടുകള്‍ പോള്‍ ചെയ്തു, സുരക്ഷ കര്‍ശനം!!

  • By S Swetha
Google Oneindia Malayalam News

ജമ്മു: കനത്ത സുരക്ഷയില്‍ ജമ്മു കശ്മീര്‍ വികസന കൗണ്‍സില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും നാഷ്ണല്‍ കോണ്‍ഫ്രന്‍സും പിഡിപിയും ബഹിഷ്‌കരിച്ചു. രാവിലെ 9 മണി മുതല്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് ആരംഭിച്ചു. എവിടെ നിന്നും കാലതാമസമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ലെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശൈലേന്ദര്‍ കുമാര്‍ പറഞ്ഞു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പോളിംഗ് നടക്കുകയും അതിന് ശേഷം ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ജമ്മുവില്‍ എവിടെ നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജമ്മു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സുഷമ ചൗഹാന്‍ പറഞ്ഞു.

ഇടത് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി: അരൂരില്‍ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഷാനിമോളുടെ വിജയംഇടത് കോട്ടകള്‍ തകര്‍ത്ത് തരിപ്പണമാക്കി: അരൂരില്‍ 60 വര്‍ഷത്തെ ചരിത്രം തിരുത്തി ഷാനിമോളുടെ വിജയം

11 മണി വരെയുള്ള പോളിംഗ് കണക്കിലെടുക്കുമ്പോള്‍ മികച്ച പോളിംഗ് ശതമാനമാണ് മിക്ക ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. രജൗരിയില്‍ 1691 വോട്ടുകള്‍ പോള്‍ ചെയ്തു. പോളിംഗ് ശതമാനം 62.93 ആണ്. പൂഞ്ചിലെ പോളിംഗ് ശതമാനം 59.26 ആണ്. ഉദ്ദംപൂരില്‍ 11 മണി വരെ 50.39 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തു.

alert-15705


സമാധാനപരമായ പോളിംഗ് ഉറപ്പാക്കാന്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിഡിസി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്ന പഞ്ചുകളുടെയും സര്‍പഞ്ചുകളുടെയും സുരക്ഷയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക അവസാനമായി പിന്‍വലിച്ച ശേഷം സംസ്ഥാനത്തെ 22 ജില്ലകളിലായി 1,065 സ്ഥാനാര്‍ത്ഥികള്‍ ബിഡിസി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലുകളില്‍ (ബിഡിസി) ചെയര്‍പേഴ്സണ്‍മാരായി ഇരുപത്തിയേഴ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തു.


സംസ്ഥാനത്ത് 316 ബ്ലോക്കുകളില്‍ ല്‍ രണ്ടെണ്ണത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചുകളോ സര്‍പഞ്ചുകളോ ഇല്ലാതെ നാല് ബ്ലോക്കുകള്‍ സ്ത്രീകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 310 ബ്ലോക്കുകളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ടെടുപ്പ് സമയത്ത് ബാലറ്റ് ബോക്‌സുകള്‍ ഉപയോഗിക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Jammu Kashmir BDC poll-with amid security- polls 1,691 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X