• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമ്മു കശ്മീര്‍: ഭൂമി, സര്‍ക്കാര്‍ ജോലികളില്‍ 'പുറത്തുനിന്നുള്ളവര്‍ക്ക്' നിയന്ത്രണങ്ങള്‍ വേണമെന്ന്!

ജമ്മു: ''ഭൂമി, സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി'' ''ഡൊമൈസല്‍'' സര്‍ട്ടിഫിക്കറ്റ് പോലുള്ള ഒരു സംരക്ഷണം വേണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് നിര്‍മ്മല്‍ സിംഗ്. ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് നിര്‍മല്‍ സിംഗിന്റെ പ്രതികരണം.

ദുരിതാശ്വാസസഹായം ചെയ്യാന്‍ പാടില്ലെന്ന് പ്രചാരണം രാഷ്ട്രീയ താല്‍പര്യത്തോടെയെന്ന് കോടിയേരി

ഓഗസ്റ്റ് 5 ലെ കേന്ദ്ര പ്രഖ്യാപനത്തിനുശേഷം പ്രദേശങ്ങളിലെ ഭൂമി വാങ്ങാന്‍ ദൗര്‍ബല്യമുണ്ടാകുമെന്നും സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകുകയും ചെയ്യുമെന്ന് പ്രതിപക്ഷ കക്ഷികള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ബിജെപിയും ജമ്മുകശ്മീര്‍ വിഷയത്തില്‍ ആരംഭശൂരത്വം വെടിഞ്ഞ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുവെന്നാണ് നിര്‍മല്‍ സിംഗിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

ജമ്മുവില്‍ ശനിയാഴ്ച ചില നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും പ്രവിശ്യയിലെ മുന്‍മുഖ്യമന്ത്രിമാരടക്കമുള്ള നിരവധി പ്രതിപക്ഷ രാഷ്ട്രീയക്കാരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജമ്മു കശ്മീര്‍ നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി ചെയര്‍മാന്‍ ഹര്‍ഷ് ദേവ് സിംഗ്, ഡോഗ്ര സ്വാഭിമാന്‍ സംഘത്തന്‍ സ്ഥാപകന്‍ ചൗധരി ലാല്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാമന്‍ ഭല്ല എന്നിവരും ഇക്കൂട്ടത്തിലുണ്ട്. തന്നെ നാല് ദിവസമായി പുറത്ത് പോകാന്‍ പോലും അനുവദിക്കുന്നില്ലെന്ന് ദേവ് സിംഗ് ദേശീയ മാധ്യമമായ ദ സണ്‍ഡേ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

 ആശങ്കകള്‍ ബാക്കിയെന്ന്

ആശങ്കകള്‍ ബാക്കിയെന്ന്

സംസ്ഥാനത്തെ നിലവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കുന്നതിന് മുമ്പ് ഭൂമി വില്‍പനയെ കുറിച്ചും സര്‍ക്കാര്‍ നിയമങ്ങളെ കുറിച്ചുമുള്ള ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്നും ബിജെപി നേതാക്കള്‍ കരുതുന്നു. ആര്‍ട്ടിക്കിള്‍ 370 പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള ആഘോഷങ്ങള്‍ ജമ്മുവില്‍ പോലും പ്രതീക്ഷിച്ചത്ര ആഹ്ലാദകരമായിരുന്നില്ല എന്നും ആശങ്കാജനകമായ വസ്തുതയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പുറത്തു നിന്നുള്ളവര്‍ തങ്ങളുടെ ഭൂമിയും സര്‍ക്കാര്‍ ജോലികളും അപഹരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആശങ്ക ഉന്നയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് ഔട്ട്‌ഗോയിംഗ് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ സ്പീക്കറായ സിംഗ് പറഞ്ഞു. ഇവയുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകുമെന്നും സംസ്ഥാന ബിജെപി മുഖ്യ വക്താവ് സുനില്‍ സേതി പ്രതികരിച്ചു.

 താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍

താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍

''നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും പഞ്ചാബിലും കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചില നിയമങ്ങളുണ്ട്,'' നിര്‍മ്മല്‍ സിംഗ് പറഞ്ഞു. ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലി നേടാന്‍ ഒരു വ്യക്തി കുറഞ്ഞത് ആറ് വര്‍ഷമെങ്കിലും സ്ഥിരമായി താമസിച്ചിരിക്കണമെന്ന് പഞ്ചാബ് ആവശ്യപ്പെടുന്നു. അതേസമയം ഹിമാചലില്‍ പുറംനാട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഭൂമി വാങ്ങാന്‍ സാധ്യമല്ല. മറ്റു ചില സ്ഥലങ്ങളില്‍, ഒരു കര്‍ഷകന്റെ കാര്‍ഷിക ഭൂമിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.

 അവകാശ സംരക്ഷണത്തിന്

അവകാശ സംരക്ഷണത്തിന്

''ഓരോ ഇന്ത്യക്കാരനും ഇവിടെ വന്ന് (ജമ്മു കശ്മീരില്‍) താമസിക്കാന്‍ അവകാശമുണ്ടെങ്കിലും പ്രാദേശിക ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്.'' ഇതുപോലുള്ള ആവശ്യങ്ങള്‍ക്കാണ് പ്രധാനപ്പെട്ടതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി മാറിയെങ്കിലും നാട്ടുകാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി നിയമസഭ സ്വന്തം നിയമങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയ സംസ്ഥാന ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്ന ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ പോലും ഒരു പ്രവാസിക്ക് കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.

English summary
Jammu Kashmir: BJP want to curb goverment jobs and land to outsiders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more