കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീർ സർക്കാരിന് പുതിയമുഖം! ഉപമുഖ്യമന്ത്രിയായി കവീന്ദർ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു...

സത്യപ്രതിജ്ഞാ ചടങ്ങിൽ പുതിയ ഉപമുഖ്യമന്ത്രിയായി കവീന്ദർ സിങാണ് ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റത്.

Google Oneindia Malayalam News

ശ്രീനഗർ: അപ്രതീക്ഷിതമായ മന്ത്രിസഭാ അഴിച്ചുപണിക്ക് പിന്നാലെ ജമ്മു കശ്മീരിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ സ്പീക്കറായിരുന്ന കവീന്ദർ ഗുപ്തയാണ് ജമ്മു കശ്മീരിലെ പുതിയ ഉപമുഖ്യമന്ത്രി. ഇതിനുപുറമേ ഏഴ് പുതിയ ബിജെപി മന്ത്രിമാരും തിങ്കളാഴ്ച നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു.

ശ്രീനഗറിലെ ഒരു സ്വകാര്യ കൺവെൻഷൻ സെന്ററിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പുതിയ ഉപമുഖ്യമന്ത്രിയായി കവീന്ദർ സിങാണ് ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റത്. പാർട്ടി ഏൽപ്പിച്ച പുതിയ ചുമതല വളരെ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നുവെന്നും, വരും വർഷങ്ങളിൽ ജമ്മു കശ്മീരിൽ മാറ്റങ്ങൾ വരുത്തുമെന്നും കവീന്ദർ ഗുപ്ത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

 ബിജെപിക്ക് പുതിയ മുഖം...

ബിജെപിക്ക് പുതിയ മുഖം...

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയായിരുന്ന നിർമ്മൽ സിങ് കഴിഞ്ഞദിവസം രാത്രി രാജി വച്ചതോടെയാണ് മന്ത്രിസഭയെ ഉടച്ചുവാർക്കുന്ന വിവരം പുറംലോകമറിഞ്ഞത്. ബിജെപി-പിഡിപി നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചകളുടെ പിന്നാലെയായിരുന്നു കശ്മീർ മന്ത്രിസഭയിൽ അഴിച്ചുപണിക്ക് കളമൊരുങ്ങിയത്. നിയമസഭാ സ്പീക്കറായിരുന്ന കവീന്ദർ ഗുപ്തയെ പുതിയ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ബിജെപി നേതൃത്വം, പുതിയ മന്ത്രിമാരായി പുതുമുഖങ്ങളെയും അവതരിപ്പിച്ചു.

എംഎൽഎമാർ...

എംഎൽഎമാർ...

ബിജെപി സംസ്ഥാന നേതാവ് സത്പാൽ ശർമ്മ, കത്വ എംഎൽഎ രാജീവ് ജസ്റോഷ്യ, ദേവീന്ദർ കുമാർ മന്യാൽ, ദോദ എംഎൽഎ ശക്തിരാജ് എന്നിവരാണ് ബിജെപിയുടെ പുതിയ മന്ത്രിമാർ. നേരത്തെ ഗതാഗത മന്ത്രിയായിരുന്ന സുനിൽ ശർമ്മയെ മന്ത്രിസഭാ അഴിച്ചുപണിയിൽ ക്യാബിനറ്റ് റാങ്കിലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. ബിജെപി മന്ത്രിമാർക്കൊപ്പം പിഡിപിയുടെ രണ്ട് പുതിയ മന്ത്രിമാരും തിങ്കളാഴ്ച നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

 രണ്ടുപേർ...

രണ്ടുപേർ...

പുൽവാമ എംഎൽഎ മുഹമ്മദ് ഖലീൽ ബന്ദ്, സോൻവാർ എംഎൽഎ മുഹമ്മദ് അഷ്റഫ് മിർ എന്നിവരാണ് പിഡിപിയുടെ പുതിയ മന്ത്രിമാർ. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയ നേതാക്കൾ തിങ്കളാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. അതേസമയം, കത്വ പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ അഴിച്ചുപണിയെന്ന വാർത്തകൾ ബിജെപി ദേശീയ സെക്രട്ടറി നിഷേധിച്ചു. മന്ത്രിസഭാ പുന:സംഘടനയും കത്വ സംഭവവുമായും ഒരു ബന്ധവുമില്ലെന്നും, മൂന്നു വർഷം പിന്നിട്ട സർക്കാരിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനാണ് മന്ത്രിസഭാ പുന:സംഘടനയെന്നും രാം മാധവ് പറഞ്ഞു.

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി രാജിവെച്ചു: സംസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ!!ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി രാജിവെച്ചു: സംസ്ഥാനത്ത് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ!!

<strong>കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി...</strong>കേരളത്തിലെ ലൗ ജിഹാദിനെ ചൊല്ലി ജെഎൻയുവിൽ സംഘർഷം! എബിവിപിക്കാരും ഇടതു പ്രവർത്തകരും ഏറ്റുമുട്ടി...

English summary
jammu kashmir cabinet reshuffle; kavinder gupta and others takes oath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X