പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സ്മാരകം നിര്‍മ്മിക്കും; മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കാശ്മീരില്‍ ടൂറിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭീകരാക്രമണത്തിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം പഹല്‍ഗാമില്‍ മന്ത്രിസഭാ യോഗവും ചേര്‍ന്നിരുന്നു. ജമ്മുവിനോ ശ്രീനഗറിനോ പുറത്ത് സര്‍ക്കാര്‍ ആദ്യമായാണ് മന്ത്രിസഭാ യോഗം ചേരുന്നത്. വിനോദ സഞ്ചാരികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഹല്‍ഗാമില്‍ മന്ത്രിസഭാ യോഗത്തിന് നേതൃത്വം നല്‍കിയത്.

'ഏപ്രില്‍ 22 ന് കാശ്മീരില്‍ നടന്നത് ഹീനമായ ഭീകരപ്രവര്‍ത്തനമായിരുന്നു. ആ ദിവസം കൊല്ലപ്പെട്ട, ഞങ്ങളുടെ അതിഥികളുടെ സ്മരണയ്ക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഒരു സ്മാരകം നിര്‍മ്മിക്കും - ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹല്‍ഗാമില്‍ നിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ അകലെയാണ് ബൈസാരണ്‍. ഇവിടെ സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പിഡബ്ല്യുഡിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ താന്‍ നിര്‍ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ 22 ന് പഹല്‍ഗാമിലെ ബൈസാരണ്‍ താഴ്വരയില് നടന്ന ഭീകരാക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന് ഉള്‍പ്പെടെ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. അതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശയായ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷന് സിന്ദൂര്‍ സൈനിക നടപടി തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ ശക്തമായ നിലപാട് പ്രതിഫലിപ്പിക്കുന്നതായിരുന്നു.
ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷം കാശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ആഘാതമുണ്ടായി. ഭീകരാക്രമണത്തിന് ശേഷം, വിജനമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് നാട്ടുകാര്‍ പോലും ഒഴിഞ്ഞുപോകുകയാണ്. ആക്രമണത്തിന് തൊട്ടുപിന്നാലെ 40 ലധികം പുല്‍മേടുകള്‍, ട്രെക്കിംഗ് റൂട്ടുകള്‍, കുന്നിന് പ്രദേശങ്ങള്‍, പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്തു.
2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കാശ്മീരിന്റെ സാമ്പത്തിക നട്ടെല്ലായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്നു. ആ സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. തിരിച്ചുവരവിന് ഒരുങ്ങുന്ന ജമ്മു കാശ്മീര്‍ മേഖലകളിലേക്കുള്ള സന്ദര്‍ശനങ്ങളെ വിലക്കുന്ന, അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
'ടൂറിസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം ജനങ്ങള്‍ക്ക് ഉപജീവനം കണ്ടെത്താനുള്ള ഒരു മാര്‍ഗമാണ്. അതിനെ ഒരു സാമ്പത്തിക എഞ്ചിനായി കാണണം' - മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കാശ്മീരില്‍ ടൂറിസം പുനരുജ്ജീവിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഒരു ഉന്നതതല അവലോകനം നടത്തിയിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഭീകരാക്രമണത്തിന് ശേഷം അടച്ചിട്ട 48 സ്ഥലങ്ങള്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി വീണ്ടും തുറക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സ്കൂളുകളെയും കോളജുകളെയും കാശ്മീരിലേക്കുള്ള വിനോദയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണം - ഒമര്‍ പറഞ്ഞു.
'ശ്രീനഗറിലെ ടുലിപ് ഗാര്ഡന് അടച്ചിട്ടാല്‍, കാശ്മീര്‍ മുഴുവന്‍ അടയ്ക്കണം' - ഗാര്ഡന് തുറക്കാനുള്ള സന്ദര്‍ശകരുടെ ആവശ്യം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ യോഗങ്ങള്‍ നടത്താന്‍ അദ്ദേഹം കോര്‍പറേറ്റ് സ്ഥാപനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആഹ്വാനം ചെയ്തു. അമര്‍നാഥ് യാത്രയില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗങ്ങള്‍ക്കു ശേഷം ഒമര്‍ അബ്ദുള്ള ചൊവ്വാഴ്ച പഹല്‍ഗാമിലെ തെരുവുകളിലൂടെ തന്റെ രണ്ട് മക്കളായ സമീറിനും സാഹിറിനുമൊപ്പം സൈക്കിള്‍ ചവിട്ടിയാണ് പ്രദേശവാസികള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.
മുഖ്യമന്ത്രിയുടെ പിതാവും ജമ്മു & കാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ളയും പഹല്‍ഗാം സന്ദര്‍ശിക്കുകയും ഒരു റൗണ്ട് ഗോള്‍ഫ് കളിക്കുകയും ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങില്ലെന്ന വ്യക്തമായ സന്ദേശം നല്‍കുക എന്നതായിരുന്നു ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications