4 എകെ 47 തോക്കുകളുമായി മുങ്ങിയ പോലീസുകാരന് തീവ്രവാദി ക്യാമ്പില്‍?
ശ്രീനഗര്‍: 4 എകെ 47 തോക്കുകളുമായി മുങ്ങിയ ജമ്മു കാശ്മീര്‍ പോലീസുകാരന് തീവ്രവാദി ക്യാമ്പില്‍ ചേര്‍ന്നതായി സംശയം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് കാണാതായ ഷക്കൂര്‍ അഹമ്മദ് എന്ന പോലീസുകാരന് ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതായി സംശയം പ്രകടിപ്പിക്കുന്നത്. ബിജ്ബെഹ്റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറാണ് കാണാതായ ഷക്കൂര്‍ അഹമ്മദ്.
ഡിസംബര്‍ 24ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇര്‍ഷാദ് അഹമ്മദ് റാത്തറിനുനേരെ തീവ്രവാദി ആക്രമണമുണ്ടായിരുന്നു. ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഷക്കൂര്‍ അഹമ്മദ് തീവ്രവാദികളെ തിരിച്ച് ആക്രമിച്ചിരുന്നില്ല. തന്റെ കൈയ്യില്‍ നിന്നും തോക്ക് വഴുതിപ്പോയെന്നാണ് ഇയാള്‍ പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സംഭവത്തില്‍ ഷക്കൂറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ 4 എകെ 47 തോക്കുമായി കടന്നുകളഞ്ഞത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് അഹമ്മദും, മറ്റൊരു സെക്യൂരിറ്റി ഓഫീസറും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഷക്കൂറിന് നേരത്തെ തന്നെ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
2012ല്‍ തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്ന ഒരു പോലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ തീവ്രവാദി ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യവിവരങ്ങള്‍ തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. ഇതേ രീതിയിലാണ് ഇപ്പോള്‍ ഷക്കൂറും പോലീസിനുള്ളിലെ തീവ്രവാദി ചാരനായി പ്രവര്‍ത്തിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications