കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 എകെ 47 തോക്കുകളുമായി മുങ്ങിയ പോലീസുകാരന്‍ തീവ്രവാദി ക്യാമ്പില്‍?

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: 4 എകെ 47 തോക്കുകളുമായി മുങ്ങിയ ജമ്മു കാശ്മീര്‍ പോലീസുകാരന്‍ തീവ്രവാദി ക്യാമ്പില്‍ ചേര്‍ന്നതായി സംശയം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് കാണാതായ ഷക്കൂര്‍ അഹമ്മദ് എന്ന പോലീസുകാരന്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതായി സംശയം പ്രകടിപ്പിക്കുന്നത്. ബിജ്‌ബെഹ്‌റ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറാണ് കാണാതായ ഷക്കൂര്‍ അഹമ്മദ്.

ഡിസംബര്‍ 24ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇര്‍ഷാദ് അഹമ്മദ് റാത്തറിനുനേരെ തീവ്രവാദി ആക്രമണമുണ്ടായിരുന്നു. ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഷക്കൂര്‍ അഹമ്മദ് തീവ്രവാദികളെ തിരിച്ച് ആക്രമിച്ചിരുന്നില്ല. തന്റെ കൈയ്യില്‍ നിന്നും തോക്ക് വഴുതിപ്പോയെന്നാണ് ഇയാള്‍ പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

maoists-kidnapped

സംഭവത്തില്‍ ഷക്കൂറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ 4 എകെ 47 തോക്കുമായി കടന്നുകളഞ്ഞത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് അഹമ്മദും, മറ്റൊരു സെക്യൂരിറ്റി ഓഫീസറും ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഷക്കൂറിന് നേരത്തെ തന്നെ തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

2012ല്‍ തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്ന ഒരു പോലീസുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ തീവ്രവാദി ആക്രമണത്തില്‍ പങ്കുണ്ടായിരുന്ന ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ രഹസ്യവിവരങ്ങള്‍ തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. ഇതേ രീതിയിലാണ് ഇപ്പോള്‍ ഷക്കൂറും പോലീസിനുള്ളിലെ തീവ്രവാദി ചാരനായി പ്രവര്‍ത്തിച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

English summary
Jammu and Kashmir cop, who decamped with four AK 47 rifles, may have joined LeT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X