• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കശ്മീര്‍ വിഭജിക്കും

ദില്ലി: കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞു. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പദവി റദ്ദാക്കിയത്. കശ്മീരിനെ വിഭജിക്കുന്ന ബില്ലും അമിത് ഷാ അവതരിപ്പിച്ചു. കനത്ത പ്രതിഷേധത്തിനിടെ ബിൽ രാജ്യസഭയിൽ പാസാക്കി. 125 പേർ ബില്ലിലെ അനുകൂലിച്ചപ്പോൾ 61 പേർ എതിർത്തു. ജമ്മു കശ്മീർ സാമ്പത്തിക സംവരണ ബില്ലും രാജ്യസഭയിൽ പാസായി.

live upadets

Newest First Oldest First
11:53 PM, 5 Aug
മെഹ്ബൂബ മുഫ്തിക്കും ഒമർ അബ്ദുള്ളയ്ക്കും പിന്നാലെ പീപ്പിൾ കോൺഫറൻസ് നേതാവ് സജാ് ലോണിനേയും ഇമ്രാൻ അൻസാരിയേയും അറസ്റ്റ് ചെയ്തു
11:51 PM, 5 Aug
കശ്മീർ വിഭജന ബിൽ പാസായ ശേഷം കേന്ദ്രമന്ത്രിമാർ പാർലമെന്റിന് പുറത്ത് സന്തോഷം പങ്കിടുന്നു.
10:51 PM, 5 Aug
കശ്മീർ പുനസംഘടനയിൽ പ്രതിഷേധമറിയിച്ച് പാകിസ്താൻ.പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി. പാക് വിദേശ കാര്യ സെക്രട്ടറിയാണ് പ്രതിഷേധം അറിയിച്ചത്
8:09 PM, 5 Aug
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റ് ചെയ്തു. മെഹബൂബയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരിക്കുകയാണ്‌
7:01 PM, 5 Aug
ജമ്മു കശ്മീർ വിഭജന ബിൽ രാജ്യസഭയിൽ പാസായി.125 പേർ ബില്ലിനെ അനുകൂലിച്ചു. 61 പേർ ബില്ലിനെ എതിർത്തു. രാജ്യസഭ പിരിഞ്ഞു.
6:52 PM, 5 Aug
ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബില്‍ പാസായി
6:47 PM, 5 Aug
ജമ്മു കശ്മീർ പ്രമേയം രാജ്യസഭ പാസാക്കി. പ്രത്യേക ഭരണഘടനാ പദവി എടുത്തു കളയുന്നതാണ് പ്രമേയം കശ്മീരിനെ വിഭജിക്കാനുള്ള ബില്ലിൽ വോട്ടെടുപ്പ് ഉടൻ
6:33 PM, 5 Aug
കശ്മീര്‍ സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുന്നതാണ് ബിൽ
6:32 PM, 5 Aug
അഞ്ച് വർഷം സമയം അനുവദിക്കു. ഏറ്റവും പുരോഗതി കൈവരിച്ച സംസ്ഥാനമായി മാറ്റുമെന്ന് അമിത് ഷാ
6:30 PM, 5 Aug
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ ലഡാക്കിൽ ബിജെപി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
6:02 PM, 5 Aug
ലോക്സഭയിൽ പ്രതിഷേധം; പ്രതിപക്ഷ അംഗങ്ങൾ പ്രമേയം കീറിയെറിഞ്ഞു
6:02 PM, 5 Aug
കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് നടപടിയെന്ന് അമിത് ഷാ.ആർട്ടിക്കിൾ 370 ഭീകരവാദത്തിന് ആധാരമായെന്ന് അമിത് ഷാ. അഴിമതിയും ദാരിദ്രവും വർദ്ധിക്കാനും ആർട്ടിക്കിൾ 370 കാരണമായി
5:33 PM, 5 Aug
കശ്മീര്‍ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചക്ക് മറുപടി ഉടന്‍. അമിത് ഷാ രാജ്യസഭയില്‍ എത്തി
5:14 PM, 5 Aug
കശ്മീര്‍ ബില്ലിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. ബില്ലിനെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന് ഒരുവിഭാഗം നേതാക്കള്‍
5:04 PM, 5 Aug
കോണ്‍ഗ്രസ് അംഗം ഭുവനേശ്വര്‍ കലിത രാജ്യസഭയില്‍ നിന്നും രാജിവെച്ചു
4:51 PM, 5 Aug
കഴിഞ്ഞ 20 വര്‍ഷമായി രാജ്യം കാത്തിരുന്ന തീരുമാനമാണ് ഇതെന്ന് നിര്‍മ്മല സീതാരാമന്‍. ഞങ്ങളുടെ പ്രകടപത്രികയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു
4:25 PM, 5 Aug
രാജ്യത്തിന്‍റെ ഏകീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതന്നെ എല്‍കെ അദ്വാനി
3:56 PM, 5 Aug
നിങ്ങള്‍ നേടിയത് വലിയ വിജയമാണെന്ന് ഈ നിമിഷം നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷെ അത് തികച്ചും തെറ്റാണെന്ന് ചരിത്രം നിങ്ങള്‍ക്ക് ബോധ്യമാക്കി തരുമെന്ന് ചിദംബരം
3:53 PM, 5 Aug
വോട്ടെടുപ്പില്‍ നിന്ന് എന്‍സിപി വിട്ടുനില്‍ക്കും
3:52 PM, 5 Aug
കശ്മീര്‍ വിഭജന ബില്ലിനെതിരെ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നു
3:43 PM, 5 Aug
നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെ ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇത്തരമൊരു ചരിത്രപരമായ തീരുമാനം ഏകപക്ഷീയമായ രീതിയില്‍ എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
3:15 PM, 5 Aug
അജിത് ഡോവൽ ഇന്ന് കശ്മീർ താഴ്വര സന്ദർശിച്ചേക്കും. മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥരുമായി കശ്മീരിലെ ഇപ്പഴത്തെ അവസ്ഥ അവലോകനം ചെയ്യും.
3:05 PM, 5 Aug
ജമ്മുകാശ്മീരില്‍ ലഫ്റ്റനന്റ് ഗവർണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടി ലജ്ജാകരമാണെന്ന് ഗുലാം നബി ആസാദ്.
2:55 PM, 5 Aug
ഇന്ത്യയുടെ തീരുമാനം നിരുത്തരവാദപരമെന്ന് പാകിസ്താന്‍. നിയമവിരുദ്ധമായ നടപടികളെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം
2:39 PM, 5 Aug
കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രാജ്യസഭയില്‍ സംസാരിക്കുന്നു
2:33 PM, 5 Aug
ബിഎസ്പി, അണ്ണാഡിഎംകെ, ബിജെഡി എന്നിവര്‍ കശ്മീര്‍ വിഭജന ബില്ലിനെ പിന്തുണക്കും
2:26 PM, 5 Aug
സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് മധുര വിതരണം നടത്തുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ
2:24 PM, 5 Aug
കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചു
2:20 PM, 5 Aug
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
2:20 PM, 5 Aug
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
READ MORE

rajyasabha

ഉന്നാവോ അപകടം: അന്വേഷണം വേഗത്തിലാക്കി സിബിഐ, 17 ഇടങ്ങളിൽ റെയ്ഡ്, കേസുമായി ബന്ധമുള്ളവർ കസ്റ്റഡിയിൽ!!

English summary
Omar Abdullah and prominent leaders under house arrest after Kashmir turmoil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X