കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രതിസന്ധി; കേരളത്തില്‍ നാളെ സിപിഎം ഹര്‍ത്താല്‍ നടത്തുമോ? പരിഹാസവുമായി കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370-ാം റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനെതിരെ പ്രതിഷേധം ഉന്നയിക്കുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎമ്മിന്‍റെ വക കേരളത്തില്‍ ഹര്‍ത്താല്‍ ഉണ്ടാകുമോയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേന്ദ്രന്‍ പരിഹസിക്കുന്നത്.

<strong> കശ്മീര്‍ പ്രതിസന്ധി: പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും</strong> കശ്മീര്‍ പ്രതിസന്ധി: പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും

സദ്ദാമിന്റെ പേരിൽ ഹർത്താൽ നടത്തിയ പാർട്ടി ആയതുകൊണ്ട് ചോദിച്ചു പോയതണെന്നും സുരേന്ദ്രന്‍ കുറിക്കുന്നു. പാർലമെന്റു തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ വോട്ട് തിരിച്ചുപിടിക്കാൻ പറ്റുമോ എന്ന് നോക്കുമായിരിക്കും. അപ്പോൾ പിന്നെ കയ്യിലുള്ള ബാക്കി കൂടി പോയിക്കിട്ടുമെന്നും നേതാക്കൾ ഭയങ്കര ബുദ്ധിമാൻമാരായതുകൊണ്ട് എന്തും പ്രതീക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

 ksurendran

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

നെഹ്റുവിന്റെ തെറ്റുകൾ മോദിയും അമിത് ഷായും തിരുത്തുന്നുവെന്നേയുള്ളൂവെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയോട് സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. അർബൻ നക്സലുകളും സ്യൂഡോ സെക്കുലർ ലെഫ്റ്റും കോൺഗ്രസ്സിലെ ആന്റി നാഷനൽ എലിമെന്റുകളും മല്ലുജർണ്ണോസും അതിന്റെ വടക്കേ ഇന്ത്യൻ പതിപ്പുകളും ഒരാഴ്ച ബഹളം വെക്കുമായിരിക്കും. കാശ്മീരിലെ സാധാരണക്കാരന് ഒരെതിർപ്പും ഉണ്ടാവില്ല. വികസനവും സമാധാനവും പരസ്പര പൂരകമാണെന്ന് അവനു തിരിച്ചറിയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍</strong> എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാര്‍: ഏത് സംസ്ഥാനത്തേയും പിരിച്ചു വിടും: കെസി വേണുഗോപാല്‍

English summary
Jammu Kashmir crisis; k surendran mocks cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X